ഭര്‍ത്താവിന്റെയും മകന്റെയും കണ്‍മുന്നില്‍ യുവതിയെ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ട പ്രിയ മെഹ്‌റ ഭര്‍ത്താവിനൊപ്പം

ന്യൂ ഡല്‍ഹി: ഭര്‍ത്താവിന്റെയും മകന്റെ കണ്‍മുന്നില്‍ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ് ക്രൂരമായ കൊലപാതകം. മുപ്പതു വയസ്സുള്ള പ്രിയമെഹ്‌റയാണ് കൊലപ്പെട്ടത്. മെഹ്‌റയുടെ ഭര്‍ത്താവും പലിശഇടപാടുകാരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഭര്‍ത്താവും മകനുമൊത്ത് കാറില്‍ സഞ്ചിരിക്കവെ, ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ പ്രദേശമായ ഷാലിമാര്‍ ബാഗ് പരിസരിത്തു വെച്ചാണ് പ്രിയ മെഹ്‌റക്ക് വെടിയേറ്റതെന്നും സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്യാനായിട്ടില്ലയെന്നും ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ മിലിന്ദ് മഹദിയോ ദുംരെ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ബാബു ജഗ്ജിവന്‍ റാം മെമോറിയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.

പലിശഇടപാടുകാരില്‍നിന്ന് അഞ്ചുലക്ഷം രൂപ കടംവാങ്ങിയ പ്രിയമെഹ്‌റയുടെ ഭര്‍ത്താവിനോട് പലിശയടക്കം നാല്‍പതുലക്ഷം ഇടപാടുകാര്‍ തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭീമമായ സംഖ്യ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് ആരോപിച്ചു. കാശ്മീരി ഗേറ്റില്‍നിന്നും വീട്ടിലേക്കുള്ള യാത്രയില്‍ തന്നെയും കുടുംബത്തെയും നാലംഗസംഘം മറ്റൊരു കാറില്‍ പിന്തുടരുകയും പ്രിയ മെഹ്‌റക്കുനേരെ രണ്ടുവട്ടം വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി.