മദ്യ കടകള്‍ എട്ട് മണിക്കൂര്‍ തുറക്കാന്‍ അനുവദിക്കുമ്പോള്‍ പച്ചക്കറി കടകള്‍ക്ക് മൂന്ന് മണിക്കൂര്‍; പ്രതിഷേധവുമായി സ്ത്രീകള്‍

രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് പിന്നാലെ എട്ട് സംസ്ഥാനങ്ങളില്‍ മദ്യക്കടകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നു. സാമൂഹ്യ അകലം പാലിക്കാതെ മദ്യക്കടകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പലയിടത്തും ലാത്തിച്ചാര്‍ജും ഉണ്ടായി. ഇപ്പോള്‍ മദ്യക്കടകള്‍ തുറന്നതിന് എതിരെ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വെറും മൂന്നു മണിക്കൂറാണ് പച്ചക്കറി കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മദ്യക്കടകള്‍ ഏഴ് മണിക്കൂര്‍ തുറന്നിരിക്കുകയാണെന്ന് സ്ത്രീകള്‍ പറഞ്ഞു.

ചെന്നൈയില്‍ ഏഴാം തീയതി മുതല്‍ മദ്യക്കടകള്‍ തുറക്കാമെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.മദ്യ കടകള്‍ തുറന്ന ദിവസം തന്നെ വലിയ രീതിയിലുള്ള വില്‍പ്പനയാണ് നടന്നിട്ടുള്ളത്.

SHARE