ഇന്ത്യയില്‍ പുരുഷന്മാരേക്കാള്‍ കോവിഡ് മരണത്തിന് സാധ്യത സ്ത്രീകള്‍ക്കെന്ന് പഠനം

ദില്ലി: ആഗോള തലത്തില്‍ നടത്തിയ പഠനത്തില്‍ പുരുഷന്മാര്‍ക്കാണ് കൊറോണ വൈറസ് ബാധിക്കാന്‍ സ്ത്രീകളെക്കാള്‍ സാധ്യതയെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളുടെ എണ്ണവും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് മരണത്തിന് സാധ്യതയെന്നാണ് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്.

ദില്ലിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തിലെ അഭിഷേക് കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇന്ത്യയിലെ രോഗം ബാധിക്കുന്നവരുടെ പ്രായം, ലിംഗം മരണനിരക്ക് (സിഎഫ്ആര്‍) എന്നിവയാണ് പഠന വിഷയമാക്കിയിട്ടുള്ളത്. നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിട്ടുള്ളത്. എണ്ണവും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ ഇത് പുരുഷന്മാര്‍ക്കിടയില്‍ 2.9 ശതമാനവും സ്ത്രീകള്‍ക്കിടയില്‍ 3.3 ശതമാനവുമാണ്.

2020 മെയ് 20 വരെയുള്ള കാലളവില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 66 ശതമാനത്തോളം പേര്‍ പുരുഷന്മാരാണ്. ഇതില്‍ 34 ശതമാനം പേര്‍ മാത്രമാണ് സ്ത്രീകളുള്ളത്. ഇതില്‍ തന്നെ പ്രായം കൂടിയവരിലാണ് രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗം ബാധിച്ച പുരുഷന്മാരില്‍ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. 70 വയസ്സിന് മുകളിലുള്ളവരിലും കൊറോണ ബാധിച്ചവരില്‍ മരണ സാധ്യത കുടുതലാണെന്നും പഠനത്തില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയുടെ സിഎഫ്ആര്‍ അനുസരിച്ച് ഇന്ത്യയിലേത് 3.34ശതമാനമാണ്. എന്നാല്‍ ഇത് 4.8 ശതമാനമാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെയുള്ള കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ കൊവിഡ് ബാധിക്കുന്നവരില്‍ സ്ത്രീകളെക്കാള്‍ മരണ സാധ്യത പുരുഷന്മാരിലാണുള്ളതെന്നതായിരുന്നു പഠനം.

SHARE