ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്നവീഡിയോ പ്രചരിപ്പിച്ച വനിതാ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്നവീഡിയോ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ച വനിതാ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ വനിതാ ഹെല്‍പ്‌ലൈനിലെ എ.എസ്.ഐ ആര്‍. ശ്രീലതയെയാണ് ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറിന്റെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സ്റ്റേഷനുള്ളിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ശ്രീലതയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ശ്രീലതയെ സസ്‌പെന്‍ഡ് ചെയ്തത്.

SHARE