യു.പിയില്‍ ഗ്രാമമുഖ്യന്റെ വീട്ടില്‍ യുവതിയെ തോക്കിന്‍ മുനയില്‍ നൃത്തംചെയ്യിച്ചു; പാട്ട് നിന്നപ്പോള്‍ വെടിവെച്ചിട്ടു

ഉത്തര്‍ പ്രദേശില്‍ വിവാഹ പാര്‍ട്ടില്‍ നൃത്തം ചെയ്ത യുവതിയെ വെടിവെച്ച സംഭവം വിവാദമാവുന്നു. യുപിയിലെ തിക്ര ഗ്രാമമുഖ്യന്റെ വീട്ടില്‍ വെച്ചാണ് യുവതിയെ തോക്കിന്‍ മുനയില്‍ നൃത്തംചെയ്യിപ്പിച്ചത്. അയാള്‍ പറയുന്നത് യുവതി അനുസരിക്കാഞ്ഞതോടെ യുവതിയെ വെടിവെക്കുകയായിരുന്നു. മുഖത്തും കീഴ്താടിയിലുമായി വെടിയേറ്റ 22 കാരിയായ ഹിനയെ കാണ്‍പുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

ഉത്തര്‍പ്രദേശിലെ ചിത്രകൂട്ടില്‍ ഡിസംബര്‍ 1 ന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡീയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

തിക്ര ഗ്രാമത്തില്‍ ഗ്രാമത്തലവന്‍ സുധീര്‍ സിംഗ് പട്ടേലിന്റെ മകളുടെ വിവാഹത്തിന്റെ ഭാഗമായാണ് നൃത്തസംഘത്തോടൊപ്പം യുവതി സ്‌റ്റേജില്‍ ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയത്. നൃത്തം ചെയ്യുന്നതിനിടെ സ്‌റ്റേജിന് പുറകില്‍ നിന്നൊരാള്‍ ‘ഇപ്പോ വെടിവെക്കും’ എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
തുടര്‍ന്ന് വെടിപൊട്ടുന്ന ശബ്ദവും ദൃശ്യത്തില്‍ കേട്ടതോടെ യുവതി നൃത്തം നിര്‍ത്തുന്നതും കാണാം. പിന്നീട്, സ്ത്രീയെ പിന്നില്‍ നിന്നും പെട്ടെന്ന് വെടിവയ്ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഗ്രാമമുഖ്യന്റെ ബന്ധു തന്നെയാണ് വെടുവെപ്പ് നടത്തിയതെന്നാണ് വിവരം. അയാള്‍ മദ്യ ലഹരിയിലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. വെടിവയ്പില്‍ വരന്റെ അമ്മാവന്മാരായ മിഥിലേഷ്, അഖിലേഷ് എന്നിവര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പോലീസ് പറഞ്ഞു.