തിരുവന്തപുരം: നെയ്യാറ്റിന്‍കര മലയില്‍ തോട്ടത്തില്‍ വീട്ടില്‍ സ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 45കാരിയായ അജിതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാതി നഗ്നമായ നിലയിലും കാല് തറ തൊട്ട നിലയിലുമായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപിണം.
അജിതയും ഭര്‍ത്താവ് രാജുവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും, അജിത ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് മാരായമുട്ടം പൊലീസ് അന്വേഷണം തുടങ്ങി. ഫോറന്‍സിക് പരിശോധനയ്ക്കും ഇന്‍ക്വസ്റ്റിനും ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും.