വാടക വീട് തിരയുന്നതിനിടെ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

മുംബൈ: ഭര്‍ത്താവിനൊപ്പം വാടക വീട് അന്വേഷിക്കുന്നതിനിടെ യുവതി കൂട്ടബലാത്സംഗത്തിനിരയായി. മുംബൈയിലെ സുബര്‍ബാന്‍ ജോഗേശ്വരിയിലാണ് തിങ്കളാഴ്ച രാത്രി 32 കാരി എട്ടു പേരാല്‍ ബലാത്സംഗത്തിന് ഇരായായത്.

സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തൊന്‍പതിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള പ്രതികളെ നവംബര്‍ നാലുവരെ റിമാന്റ് ചെയ്തു.

മുബൈയിലെ അംബോളിയില്‍ ഭര്‍ത്താവിനൊപ്പം വാടക വീട് അന്വേഷിക്കുന്നതിനിടെയാണ് യുവതി അക്രമത്തിനിരയായതെന്നു പൊലീസ് പറയുന്നു. ശംനഗര്‍ തെരുവിലെ ഒരു വീട് പരിശോധിക്കുന്നതിനിടെ മൂന്ന് പേര്‍ ഭര്‍ത്താവിനെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

അവിടെയുണ്ടായിരുന്ന നാല് പേര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് യുവതി പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുബൈ പൊലീസ് ഡി.സി.പി അശോക് ദുദ്ദെ അറിയിച്ചു.

SHARE