പ്രേതബാധയുണ്ടെന്ന് പറഞ്ഞ് ഉപദ്രവിക്കുന്നു, ശാരീരികബന്ധവും വിലക്കി; ഭര്‍തൃപിതാവിനെതിരെ യുവതിയുടെ പരാതി

ഗാന്ധിനഗര്‍: പ്രേതബാധയുണ്ടെന്ന് പറഞ്ഞ് ഉപദ്രവിക്കുകയും ഭര്‍ത്താവുമായുള്ള ശാരീരികബന്ധം പോലും വിലക്കിയെന്നും ആരോപിച്ച് സ്ത്രീയുടെ പരാതി. ഗുജറാത്തിലെ വഡോദര സ്വദേശിയായ യുവതിയാണ് ഭര്‍തൃപിതാവിനെതിരേ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗാന്ധിനഗര്‍ സ്വദേശിയുമായുള്ള വിവാഹം കഴിഞ്ഞത്. അന്നുമുതല്‍ ഭര്‍തൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നത് പതിവാണ്. തന്റെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്നും ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ ഭര്‍ത്താവിനും ബാധ കയറുമെന്നുമാണ് ഭര്‍തൃപിതാവിന്റെ ആരോപണം. ഇതിനെത്തുടര്‍ന്ന് ഭര്‍ത്താവുമായുള്ള ശാരീരികബന്ധം പോലും വിലക്കി.

ഏറെനാള്‍ ഇതിനെ എതിര്‍ത്തുനോക്കിയെങ്കിലും ഭര്‍ത്താവും കുടുംബവും തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. വീട്ടില്‍ തനിച്ചിരിക്കുമ്പോള്‍ ഭര്‍തൃമാതാവിന്റെ പ്രകോപനത്തെ തുടര്‍ന്ന് ഭര്‍തൃപിതാവ് ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും പരാതിയിലുണ്ട്.

SHARE