ഉവൈസി പങ്കെടുത്ത റാലിയില്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ പരാമര്‍ശവുമായി യുവതി ; പ്രസംഗം പൂര്‍ത്തിയാക്കും മുന്നേ തടഞ്ഞു

ബംഗളൂരു: ബംഗളൂരുവില്‍ നടന്ന പൗരത്വനിയമ വിരുദ്ധ പ്രതിഷേധ റാലയില്‍ വിവാദമായി പാക്കിസ്ഥാന്‍ പരാമര്‍ശം.
സിഎഎ.-എന്‍ആര്‍സി വിരുദ്ധ റാലിയില്‍ അമുല്യ എന്ന വിദ്യാര്‍ത്ഥിനി പ്രസംഗിച്ചു തുടങ്ങിമ്പോള്‍ ഉയര്‍ത്തിയ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യമാണ് വേദിയില്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്.

റാലിയില്‍ പങ്കെടുത്ത എ.ഐ.ഐ.എം ചീഫ് അസദുദ്ദീന്‍ ഉേൈവസി എംപി വേദിയില്‍ നിന്നും മടങ്ങുന്നതിനിടെയായിരുന്നു യുവതിയുടെ പാക്കിസ്ഥാന്‍ സിന്ദാബാദ് പരാമര്‍ശിച്ചുള്ള പ്രസംഗം തുടങ്ങിയത്. ഇതോടെ വേദിയിലേക്ക് തിരിച്ചെത്തിയ ഉവൈസി, യുവതിയെ മുദ്രാവാക്യം വിളിക്കുന്നതില്‍ നിന്ന് തടഞ്ഞു. പിന്നാലെ ഹിന്ദുസ്ഥാന്‍ സിന്ദാബാദും മുഴക്കി യുവതി പ്രസംഗം തുടരാന്‍ ശ്രമിച്ചെങ്കിവും സംഘാടകരും പൊലീസ് മൈക്ക് പിടിച്ചു വാങ്ങുകയായിരുന്ന.

പ്രതിഷേധ റാലിയില്‍ ‘പാകിസ്ഥാന്‍ സിന്ദാബാദും ഹിന്ദുസ്ഥാന്‍ സിന്ദാബാദും തമ്മിലുള്ള വ്യത്യാസം …’ പറഞ്ഞു തുടങ്ങവെയാണ് അമൂല്യ എന്ന യുവതിയെ തടഞ്ഞതെന്ന് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

സംഭവത്തെ അപലപിച്ച അസദുദ്ദീൻ ഉവൈസി, യുവതിയോട് യോജിപ്പില്ലെന്ന് പറഞ്ഞ് സദസ്സിനെ അഭിസംബോധന ചെയ്തു.

സംഭവത്തെ തടസ്സപ്പെടുത്തുന്നതിനായി ചില എതിരാളികള്‍ തന്നെ നിര്‍മ്മിച്ച സംഭവമാണിതെന്ന് ജെഡി (എസ്) കോര്‍പ്പറേറ്റര്‍ ഇമ്രാന്‍ പാഷ പറഞ്ഞു. റാലിയിലെ പ്രാസംഗികരുടെ പട്ടികയില്‍ യുവതിടെ പേരില്ലെന്നും ഇക്കാര്യം പോലീസ് ഗൗരവമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു