തൃശൂര്‍: പി.പി.ഇ കിറ്റ് ധരിക്കാതെ ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടി ചെയ്ത ഹെഡ് നഴ്സുമാരോട് ക്വാറന്റൈനില്‍ പോകാന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഉത്തരവ്. ഗവ. മെഡിക്കല്‍ കോളേജിലെ ഹെഡ് നഴ്സുമാരായ പി.എം ഉഷാറാണി, വി.എ മല്ലിക എന്നിവരോടാണ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്. സി.പി.എം അനുകൂല സംഘടനയായ കെ.ജി.ന്‍െ.എയുടെ സംസ്ഥാന കമ്മിറ്റിയംഗമാണ് സി.എം ഉഷാറാണി. കോവിഡ് വാര്‍ഡില്‍ മറ്റാരും പോകാത്തതിനാല്‍ ഇവര്‍ കിറ്റ് ധരിക്കാതിരുന്നത് ആരും ശ്രദ്ധിച്ചില്ല. കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം വിവരമറിഞ്ഞതോടെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. പി.പി.ഇ കിറ്റ് ധരിക്കാതെ ഡ്യൂട്ടി ചെയ്തത എന്തുകൊണ്ടാണെന്നത് സംബന്ധിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ഇ മെയില്‍ വഴി വിശദീകരണം നല്‍കണമെന്നും ഉത്തരവിലുണ്ട്.