ഫോനി ചുഴലിക്കാറ്റ്: യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ അനുമാന പ്രകാരം കേരളത്തിലെ ഒരു ജില്ലയിലും മഞ്ഞ അലേര്‍ട്ട് നിലനില്‍ക്കുന്നില്ല. ഫോനിചുഴലിക്കാറ്റ് ശക്തമാകാനുള്ള സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് കേരളം കഴിഞ്ഞ ദിവസങ്ങളില്‍ കടന്നുപോയിരുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നത്. ഒഡീഷ തീരത്തേക്ക് നീങ്ങുകയാണ് ഫോനി ചുഴലിക്കാറ്റ്.

SHARE