തെരഞ്ഞെടുപ്പിലെ പരാജയം: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അജയ് മാക്കന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍, തല്‍സ്ഥാനത്ത് നിന്നും രാജിവെച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റെടുക്കുന്നു. അതിനാല്‍ തന്നെ ആ സ്ഥാനത്ത് നിന്ന് ഞാന്‍ രാജിവെക്കുകയും ചെയ്യുന്നു, മാക്കന്‍ പറഞ്ഞു.

ഫലം വ്യക്തിപരമായി എന്നെ നിരാശപ്പെടുത്തുന്നതാണ്. ഇതിലും മികച്ച പ്രകടനനമാണ് പ്രതീക്ഷിച്ചിരുന്നത്, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ച മാക്കന്‍ വ്യക്തമാക്കി.