‘സുഷമ സ്വരാജ് ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍’; പാക് യുവതിയുടെ ട്വീറ്റ് വൈറല്‍

ന്യൂഡല്‍ഹി: സ്വദേശത്തും വിദേശത്തുമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിന്റെ പേരില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ലോകശ്രദ്ധ നേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും അഭിനന്ദന പ്രവാഹമാണ് സുഷമക്കുണ്ടാവാറുള്ളത്. ഏറ്റവും ഒടുവിലായി പാകിസ്താനില്‍ നിന്നുള്ള ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സുഷമാ സ്വരാജ് പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാണ് പാകിസ്താനില്‍ നിന്നുള്ള ഹിജാബ് ആസിഫ് എന്ന യുവതി ട്വിറ്ററില്‍ കുറിച്ചത്.

യുവതിയുടെ കുറിപ്പ് ഇങ്ങനെ:
ഒരുപാട് നന്ദിയും ബഹുമാനവും അറിയിക്കുന്നു. നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. ഈ രാജ്യം അതായത് പാകിസ്താന്‍ ഒരുപാട് മാറേണ്ടതുണ്ട്. താങ്കളെ പോലൊരു പ്രധാനമന്ത്രിയെ പാകിസ്താന്‍ അര്‍ഹിക്കുന്നില്ലെന്നും ഹിജാബ് ആസിഫ് ട്വിറ്ററില്‍ കുറിച്ചു.
പാക് സ്വദേശിക്ക് ചികിത്സക്കായി ഇന്ത്യയിലേക്ക് യാത്രാനുമതി നല്‍കുന്നതിന് ഇടപെടണമെന്ന് സുഷമാസ്വരാജിനോട് ഹിജാബ് ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സുഷമയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി പ്രശ്‌നത്തില്‍ ഇടപ്പെട്ടു. സ്ഥാനപതി കാര്യാലയം ഇക്കാര്യം അറിയിച്ചതോടെയാണ് ഹിജാബ് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തത്.

hijab-asif-copy

SHARE