ബീഹാറില്‍ എന്‍.ആര്‍.സി നടപ്പാക്കില്ല: നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് എന്‍.ഡി.എയില്‍ ഭിന്നത. ബീഹാറില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.ജെ.ഡി.യുവിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന പ്രശാന്ത് കിഷോര്‍ നേരത്തെ തന്നെ പൗരത്വ നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിതീഷ് കുമാര്‍ നിലപാട് മാറ്റിയത്. നേരത്തെ ജെ.ഡി.യു പാര്‍ലമെന്റില്‍ നിയമത്തെ പിന്തുണച്ച് വോട്ട് ചെയ്തത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. മുസ്‌ലിങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച നിതീഷ് കുമാര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിനെതിരെ മുസ്‌ലിം സംഘടനകള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. അതേസമയം പൗരത്വനിയമത്തെ തള്ളിപ്പറയാന്‍ നിതീഷ് കുമാര്‍ തയ്യാറായിട്ടില്ല.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തോ​ടൊ​പ്പം ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക (എ​ൻ.​ആ​ർ.​സി) കൂ​ടി ചേരുമ്പോള്‍ അ​ത്​ അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യി​രി​ക്കു​മെ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച നി​തീ​ഷ്​ കു​മാ​റു​മാ​യു​ള്ള കൂ​ടി​ക്കാ​​ഴ്​​ച​യി​ൽ പ്ര​ശാ​ന്ത്​ കി​ഷോ​ർ ധ​രി​പ്പി​ച്ചി​രു​ന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണ്. ര​ണ്ടി​ലും ബി.​ജെ.​പി​യെ പി​ന്തു​ണ​ച്ച​ത്​ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്നും കി​ഷോ​ർ പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, പൗ​ര​ത്വനി​യ​മ​ത്തെ പാര്‍ലമെന്റില്‍ പി​ന്തു​ണ​ച്ച ന​ട​പ​ടി പ​ര​സ്യ​മാ​യി ചോ​ദ്യം​ചെ​യ്​​ത പ്ര​ശാ​ന്ത്​ കി​ഷോ​ർ പാ​ർ​ട്ടി വി​ട​ണ​മെ​ന്ന്​ ജ​ന​താ​ദ​ൾ -യു ​നേ​താ​വ്​ ആ​ർ.​സി.​പി സി​ങ്​​ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ട്ടി​യു​ടെ മ​റ്റൊ​രു നേ​താ​വ്​ പ​വ​ൻ വ​ർ​മ കി​ഷോ​ർ പ​ക്ഷ​ത്തും നി​ല​യു​റ​പ്പി​ച്ച​​തോ​ടെ പാ​ർ​ട്ടി​യി​ലു​ണ്ടാ​യ ഭി​ന്നി​പ്പി​നി​ട​യി​ലാ​ണ്​ നി​തീ​ഷ്​ കു​മാ​ർ ക​ര​ണം മ​റി​ഞ്ഞ​ത്.

SHARE