ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി സഹകരിക്കും: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സംസ്ഥാനങ്ങളിലെ നിലപാടു സഹകരണത്തിനു തടസ്സമാകില്ല. സംസ്ഥാനങ്ങളില്‍ സ്വീകരിക്കുന്നതു പ്രാദേശിക രാഷ്ട്രീയമാണ്. ബി.ജെ.പിയെ പുറത്താക്കലാണു ലക്ഷ്യമെന്നും യച്ചൂരി പറഞ്ഞു.

ദേശീയതലത്തില്‍ മഹാസഖ്യ രൂപീകരണം സാധ്യമല്ല. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടേതായ പ്രാദേശിക അടിത്തറയുണ്ട്. അതിനപ്പുറം അവര്‍ക്കു നിലനില്‍പ്പില്ല. സഖ്യത്തിനായുള്ള സാധ്യതകള്‍ സംസ്ഥാന തലത്തില്‍ മാത്രമേ ഉണ്ടാകു. വേലി ചാടുന്നതിനു തൃണമൂല്‍ കോണ്‍ഗ്രസ് പേരുകെട്ടവരാണ്. വാജ്‌പേയി സര്‍ക്കാരിനെയും യു.പി.എ സര്‍ക്കാരിനെയും അവര്‍ പിന്തുണച്ചിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.

SHARE