ലോക്ക് ഡൗൺ പാലിച്ചില്ലെങ്കിൽ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഓർഡർ നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആളുകൾ അത് കർശനമായി പാലിച്ചില്ലെങ്കിൽ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഓർഡർ നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പൊലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ നല്‍കുമെന്നും പട്ടാളത്തെ വിളിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.
ലോക്ക് ഡൗണ്‍ കാലയളവില്‍ എല്ലാവരും വീട്ടില്‍ തന്നെയിരിക്കണമെന്നും അധികാരികളുമായി സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാതെ അത്തരമൊരു സാഹചര്യത്തിലേക്ക് എത്താതെ എല്ലാവരും നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

SHARE