അവശ്യ സാധനങ്ങളല്ലാത്തവയും വില്‍ക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും

അവശ്യസാധനങ്ങള്‍ അല്ലാത്തവയും വില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇകൊമേഴ്‌സ് കമ്പനികളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും സര്‍ക്കാരിനെ സമീപിച്ചു. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചില ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചത്.

സുരക്ഷിതമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ ഇ കൊമേഴ്‌സ് വഴി വളരെ എളുപ്പം സാധിക്കുമെന്ന് ഇവര്‍ പറയുന്നു.ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കുന്നതിന് തങ്ങള്‍ പ്രതിജ്ജാബദ്ധരാണെന്നാണ് ആമസോണ്‍ പറയുന്നത്. ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ ഇകൊമേഴ്‌സ് കമ്പനികളെ അനുവദിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

SHARE