വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്കേറ്റു

വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരി മാനിവയല്‍ കുറുമ കോളനിയിലെ പരേതനായ കെഞ്ചന്റെ ഭാര്യ റോസിലി (66) ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെ കോളനിയോട് ചേര്‍ന്ന പറമ്പില്‍ വെച്ചാണ് സംഭവം. കാട്ടാന തുമ്പികൈ കൊണ്ട് റോസിലിയെ തട്ടിവീഴ്ത്തുകയായിരുന്നു. തെറിച്ചുവീണ റോസിലി എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ റോസിലിയുടെ വാരിയെല്ലിന് പരുക്കേറ്റിട്ടുണ്ട്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.

അതേസമയം പനമരം കൈതക്കല്‍ ജുമാ മസ്ജിദിനു സമീപത്തും ഇന്നു രാവിലെ കാട്ടാനയിറങ്ങി. വനംവകുപ്പും പൊലീസും കാട്ടാനകളെ തുരത്താന്‍ നടപടിയാരംഭിച്ചു.

SHARE