യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. വ്യാഴാഴ്ച്ചയാണ് സംഭവം. വൈകിട്ട് കഠിനംകുളത്ത് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. വഴിയരികില്‍ കിടക്കുന്നത് കണ്ട യുവതിയെ യുവാക്കളാണ് വീട്ടിലെത്തിച്ചത്.

അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയിന്‍കീഴ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആറുപേരടങ്ങിയ സംഘമാണ് ബലാത്സംഗം ചെയ്തത്. ബലമായി മദ്യം നല്‍കിയ ശേഷം കടലോരത്തെ വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചത്. ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.

SHARE