‘മദ്യപാനവും മര്‍ദ്ദനവും സഹിക്കാന്‍ വയ്യ’; 32 കാരനെ ഭാര്യ കഴുത്തുഞെരിച്ച് കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ ഭാര്യ ചപ്പാത്തിക്കോല്‍ കൊണ്ട് കഴുത്തുഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.ഗാര്‍ഹിക പീഡനം സഹിക്കാന്‍ വയ്യാതെയാണ് യുവതി കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. കടുത്ത മദ്യപാനത്തിലുളള ദേഷ്യത്തില്‍ യുവതി 32കാരനെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലായിരുന്ന 32കാരനെ കെട്ടിയിട്ട ശേഷമാണ് ഭാര്യ കൃത്യം നടത്തിയത്. ഇരുവരും ബിഹാര്‍ സ്വദേശികളാണ്. തൊഴില്‍ അന്വേഷിച്ചാണ് ദമ്പതികള്‍ ഉത്തര്‍പ്രദേശില്‍ എത്തിയത്.

ജൂണ്‍ 26ന് രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ കഴുത്തുഞെരിച്ചതിന്റെ പാടുണ്ടായിരുന്നു. സംഭവം കൊലപാതകമാണെന്ന് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭാര്യയിലേക്ക് അന്വേഷണം നീണ്ടത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വഷണം ആരംഭിച്ചത്. മദ്യത്തിന് പുറമേ മയക്കുമരുന്നിനും യുവാവ് അടിമയായിരുന്നുവെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ പെരുമാറ്റത്തെ തുടര്‍ന്ന് തുടര്‍ച്ചയായി കുടുംബം വാടക വീട് മാറിയിരുന്നു.

SHARE