വ്യാപകമായ മാസ്‌ക് ഉപയോഗം കോവിഡിന്റെ രണ്ടാം തരംഗത്തെ തടയുമെന്ന് പഠനം

Chicku Irshad
മുഖം മറച്ചുള്ള മാസ്‌കളുടെ വ്യാപകമായ ഉപയോഗത്തിലൂടെ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19ന്റെ രണ്ടാം തരംഗത്തെ തടയുന്നതായി പഠനം. ലോക്ക്ഡൗണുകള്‍ക്കൊപ്പം ഫെയ്സ് മാസ്‌കുകളും ആളുകളെല്ലാം ഉപയോഗിക്കുന്നത് കോവിഡ് -19 ന് കാരണമാകുന്ന വൈറസിനെ കൂടുതല്‍ വ്യാപനത്തിലേക്ക് എത്തിക്കാതെ തടയാന്‍ കഴിയുമെന്നാണ് പ്രൊസീഡിംഗ്‌സ് ഓഫ് ദി റോയല്‍ സൊസൈറ്റി എ ജേണലില്‍ പ്രസിദ്ധീകരിച്ച മോഡലിംഗ് പഠനത്തിന്റെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്.

ലോക്ക്ഡൗണുകള്‍ കൊണ്ട്മാത്രം കോവിഡിന്റെ പുനരുജ്ജീവനം തടയാനാവില്ലെന്നും പഠനം സൂചിപ്പിക്കുന്നു. വീടുകളില്‍ നിര്‍മ്മിച്ച പരിമിതമായ ഫലപ്രാപ്തിയുള്ള മാസ്‌കുകള്‍ പോലും ഇതിന് മുതല്‍ക്കൂട്ടാണെന്നും പഠനം സൂചിപ്പിക്കുന്ന. ഇത്തരത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോയെന്നത് പോലും പരിഗണിക്കാതെ ആളുകള്‍ മാസ്‌ക് ധരിക്കല്‍ ശീലമാക്കിയാല്‍ അത് വ്യാപനനിരക്ക് ഗണ്യമായി കുറയ്ക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

രോഗബാധിതനായ വ്യക്തിയില്‍ നിന്നും വൈറസ് ബാധ ഏല്‍ക്കുന്ന ആളുകളുടെ എണ്ണം 1.0 ന് താഴെയായിരിക്കേണ്ടതുണ്ട്, ഇത് പകര്‍ച്ചവ്യാധിയെ മന്ദഗതിയിലാക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ജനസംഖ്യയുടെ 50 ശതമാനമോ അതില്‍ കൂടുതലോ ആളുകള്‍ എല്ലാ സാഹചര്യങ്ങളിലും പതിവ് ഫെയ്‌സ് മാസ്‌ക് ഉപയോഗം കോവിഡ് വ്യാപനത്തെ 1.0 ല്‍ താഴെയാക്കി. ആളുകള്‍ പൊതുവായിരിക്കുമ്പോഴെല്ലാം മാസ്‌ക് ധരിക്കുന്നതും, ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം മാത്രം മാസ്‌ക്കുകള്‍ ധരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പഠനം കണ്ടെത്തി.

”പൊതുജനങ്ങളുടെ വ്യാപകമായ ഫെയ്സ് മാസ്‌ക് ഉപയോഗവും ശാരീരിക അകലം പാലിക്കുന്നതും ലോക്ക്ഡൗണും കൂടിച്ചേര്‍ന്നാല്‍, ഒരു വാക്‌സിന്‍ ഉണ്ടാകുന്നതിന് മുമ്പുതന്നെ കോവിഡിന്റെ രണ്ടാം തരംഗത്തെ തടയാന്‍ കഴിയും. ഇത് മാര്‍ക്കറ്റുകള്‍ വീണ്ടും തുറക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സ്വീകാര്യമായ മാര്‍ഗ്ഗവുമാണെന്നും ”യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രധാന എഴുത്തുകാരന്‍ റിച്ചാര്‍ഡ് സ്റ്റട്ട്‌ഫ്രോം പറഞ്ഞു.

ഒരു പകര്‍ച്ചവ്യാധി ആരംഭിച്ച് 120 ദിവസം വരെ ഉത്തേജനം സംഭവിച്ചില്ലെങ്കില്‍ അത് രണ്ടാമത്തെ തരംഗത്തെ തടയാന്‍ കഴിയുമെന്ന് മോഡലുകള്‍ സൂചിപ്പിക്കുന്നത്. മൊത്തം മുഖംമൂടി സ്വീകരിക്കുന്ന നയം ഇതിന് മുതല്‍ക്കൂട്ടാണെന്നും വിദഗ്ധര്‍ പറയുന്നു.