കൊറോണ വൈറസിന്റെ ഉറവിടം ചൈനയിലെ ലബോറട്ടറിയിലെന്ന വാദം; അമേരിക്ക തെളിവ് നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന്റെ ഉറവിടം ചൈനയിലെ വുഹാനിലുള്ള ലബോറട്ടറിയിലാണെന്നതു സംബന്ധിച്ച തെളിവുകളൊന്നും യുഎസ് കൈമാറിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. തെളിവു നല്‍കാത്ത സാഹചര്യത്തില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെയും ആരോപണം ഊഹം മാത്രമായേ കണക്കാക്കാനാവൂയെന്ന് ഡബ്ല്യുഎച്ച്ഒ അത്യാഹിത വിഭാഗം തലവന്‍ ഡോ. മൈക്കിള്‍ റയന്‍ പറഞ്ഞു.

യുഎസിന്റെ പക്കല്‍ അത്തരം തെളിവുണ്ടെങ്കില്‍ ലഭിക്കാന്‍ താല്പര്യമുണ്ട്. എന്നാല്‍ അതു കൈമാറുന്നത് സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് യുഎസ് സര്‍ക്കാരാണ്. പൊള്ളയായ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

SHARE