രോഗമുക്തി നേടിവര്‍ പ്രതിരോധശേഷി നേടുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന

ജെനീവ: കോവിഡ് 19 രോഗം ബാധിച്ച് ഭേദമായവരില്‍ നോവല്‍ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധശേഷി നേടുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന ഡബ്ല്യൂ.എച്ച്.ഒ. രോഗം ഒരിക്കല്‍ മാറിയവരില്‍ തന്നെ വീണ്ടും വൈറസ് ബാധി ഉണ്ടാവില്ല എന്നതിന് നിലവില്‍ യാതൊരു തെളിവുമില്ലെന്നും ഡബ്ല്യൂ.എച്ച്.ഒയിലെ പകര്‍ച്ചവ്യാധി ഉന്നത മേധാവി ഡോ. മരിയ വാന്‍ കെര്‍ഖോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

അമേരിക്കയടക്കം ലോകത്തെ നിരവധി രാജ്യങ്ങള്‍ രോഗം ഭേദമായവരില്‍ നിന്നുള്ള ആന്റിബോഡി വേര്‍തിരിച്ച് ചികിത്സക്കായി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കെയാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്.

ആന്റിബോഡി പരിശോധനള്‍കൊണ്ട് ആന്റിബോഡികളുടെ അളവുകോലായ സീറോളജി സാന്നിധ്യം അളക്കാന്‍ കഴിയും, എന്നാല്‍ ആന്റിബോഡികളുള്ള ഒരാള്‍ രോഗപ്രതിരോധ ശേഷിയല്ലെന്ന് ഇതിനര്‍ത്ഥമില്ല ഡോ. മരിയ വാന്‍ കെര്‍കോവ് പറഞ്ഞു.

പ്രതിരോധ ശേഷിയുടെ അളവുകോലായി കരുതുന്ന കാര്യങ്ങള്‍ മനസിലാക്കുന്നതിനായി സെറോളജി ടെസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇതിലൂടെ രക്തത്തിലെ ആന്റിബോഡികളുടെ അളവ് കണക്കുകൂട്ടാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ആന്റിബോഡികള്‍ ഉണ്ടെന്നതിനാല്‍ ഒരു വ്യക്തി രോഗപ്രതിരോധശേഷി ആര്‍ജിച്ചുവെന്ന് അര്‍ഥമില്ലെന്നാണ് ഡബ്ല്യൂ.എച്ച്.ഒ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

രോഗത്തിനെതിരെ ശരീരം സ്വാഭാവിക പ്രതിരോധം ആര്‍ജിക്കുന്നുണ്ടോയെന്നറിയാനാണ് വിവിധ രാജ്യങ്ങള്‍ ആന്റിബോഡി പരിശോധനകള്‍ നടത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ സീറോളജിക്കല്‍ അഥവാ ആന്റിബോഡി ടെസ്റ്റുകളൂടെ ഒരു വ്യക്തിക്ക് മുമ്പ് കോവിഡ് -19 ഉണ്ടായിരുന്നോ എന്നും അത് രോഗലക്ഷണമോ വീണ്ടെടുക്കപ്പെട്ടതോ ആണോ എന്ന് സൂചിപ്പിക്കാനുമാണ് കഴിയുക.

ഈ പരിശോധനകളില്‍ കൂടി വ്യക്തികള്‍ രോഗത്തിനെതിരെ പ്രതിരോധം നേടിയെന്നോ രോഗം അവരില്‍ വീണ്ടും ബാധിക്കാതിരിക്കുമോയെന്നും കണ്ടെത്താനാകില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ എപിഡമോളജിസ്റ്റായ ഡോ. മരിയ വാന്‍ കെര്‍ഖോവ് പറയുന്നു.

ലോകമെമ്പാടുമുള്ള 21 ലക്ഷത്തിലേറെയുള്ള കൊറോണ കേസുകളില്‍ 560,000 ത്തിലധികം ആളുകള്‍ രോഗമുക്തി നേടിയതായാണ് കണക്കുകള്‍. ഇങ്ങനെ രക്ഷപ്പെട്ട ആളുകളില്‍ ആന്റിബോഡി പരിശോധനകളും കണ്ടെത്താന്‍ വിവിധ രാജ്യങ്ങള്‍ പരിശോധന നടത്തിയിരുന്നു. രോഗം ബേധമായവരുടെ രക്തം ഉപയോഗിച്ചുപോലും ചികിത്സക്ക് തുടക്കം കുറിച്ചിരുന്നു. ഇതിനിടെ യുഎസില്‍, ആന്റിബോഡി പരിശോധനകള്‍ ആരംഭിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശുപാര്‍ശ ചെയ്തിരുന്നു.