ജാമിഅയിലെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച ആ ചുവന്ന കുപ്പായക്കാരന്‍ ആര്?

ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കാന്‍ പൊലീസിനൊപ്പം ആര്‍.എസ്.എസ് ഗുണ്ടകളും ഉണ്ടായിരുന്നെന്ന ആരോപണം തെളിയുന്നു. പൊലീസുകാര്‍ക്കൊപ്പം മുഖം മറച്ച് വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്ന ഒരു ചുവന്ന കുപ്പാക്കയക്കാരന്റെ ഫോട്ടോയും വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു.

പൊലീസുകാരും മുഖം മറച്ചാണ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് എകപക്ഷീയമായി വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുകയായിരുന്നു. ബസുകള്‍ കത്തിച്ചതും പൊലീസ് തന്നെയാണെന്ന് പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. തങ്ങളെ തല്ലിച്ചവരില്‍ പൊലീസുകാര്‍ മാത്രമല്ല ഉണ്ടായിരുന്നതെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആ ചുവന്ന കുപ്പായക്കാരനെ കുറിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

SHARE