ഇന്ത്യയോ ചൈനയോ? സൈനിക ബലാബലം ഇങ്ങനെ- അറിയേണ്ട 11 കാര്യങ്ങള്‍

ന്യൂഡല്‍ഹി: ഒരിക്കല്‍ക്കൂടി അശാന്തമാകുകയാണ് ചൈനീസ് അതിര്‍ത്തി. കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ലഡാകിലെ അതിര്‍ത്തിയില്‍ ചൈനയും ഇന്ത്യയും മുഖാമുഖം നില്‍ക്കുന്നത്. ഏതു സമയത്തും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാദ്ധ്യതയുള്ള ഘട്ടത്തില്‍ ഇരുരാഷ്ട്രങ്ങളും സേനാ ബലം പരിശോധിക്കുന്നു.

1- പ്രതിരോധ ബജറ്റ്

2020 ഫെബ്രുവരിയില്‍ ഇന്ത്യ പ്രതിരോധത്തിനായി നീക്കി വച്ചത് 70 ബില്യണ്‍ യു.എസ് ഡോളറാണ്. 2019 ജൂണില്‍ ചൈന വകയിരുത്തിയത് 177.60 ബില്യണ്‍ യു.എസ് ഡോളറും. ഇന്ത്യയേക്കാള്‍ നൂറു ബില്യണ്‍ ഡോളര്‍ കൂടുതലാണ് ചൈനയുടെ നീക്കിവയ്പ്പ്.

2- ജനസംഖ്യ

ഇന്ത്യയില്‍ 137 കോടി ജനങ്ങളാണ് ഉള്ളത്. ചൈനയില്‍ 143 കോടിയും. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളാണിവ.

3- സൈനികര്‍

ഇന്ത്യയ്ക്ക് 13.25 ലക്ഷം സൈനികരാണ് ഉള്ളത്. ചൈനയ്ക്ക് 23.35 ലക്ഷം സൈനികരും. പ്രതിവര്‍ഷം സൈന്യത്തിലേക്ക് സജ്ജമായ ആള്‍ ശേഷിയില്‍ ഇന്ത്യയാണ് മുമ്പില്‍; 23 ദശലക്ഷം. ചൈനയില്‍ ഇത് 19 ലക്ഷം

4- ആറ്റംബോംബ്

ഇരുരാഷ്ട്രവും ആണവ ശക്തികളാണ് എന്നതാണ് ശ്രദ്ധേയം. ഇന്ത്യയുടെ പക്കല്‍ 120-130 ആണവ ബോംബുണ്ട് എങ്കില്‍ ചൈനയുടെ പക്കല്‍ 270-300 എണ്ണം ഉണ്ട്. ആണവ ശേഷിയുള്ള രാഷ്ട്രങ്ങള്‍ മുഖാമുഖം നില്‍ക്കുന്നത് ഭീതി വര്‍ദ്ധിപ്പിക്കുന്നു.

8- യുദ്ധവിമാനങ്ങള്‍/ ഹെലികോപ്ടറുകള്‍

ഇന്ത്യയ്ക്ക് 2663 യുദ്ധവിമാനങ്ങളുണ്ട്. ചൈനയ്ക്ക് 3749 ഉം. യുദ്ധത്തിന് ഉപയോഗിക്കാവുന്ന ഹെലികോപ്‌റുകള്‍ ഇന്ത്യയ്ക്ക് 646. ചൈനയ്ക്ക് 802. ഇന്ത്യയുടെ പക്കല്‍ 19 അറ്റാക്കര്‍ ഹെലികോപ്ടറുകളുണ്ട്. ചൈനയുടെ അടുത്ത് 200 എണ്ണവും. 346 വ്യോമതാവളങ്ങള്‍ ഇന്ത്യയ്ക്കുള്ളപ്പോള്‍ ചൈനയ്ക്കുള്ളത 507 എണ്ണം.

9- യുദ്ധടാങ്കുകള്‍

6464 ടാങ്കുകളാണ് ഇന്ത്യന്‍ സേനയുടെ കൈവമുള്ളത്. ചൈനയുടെ പക്കല്‍ 9150 ഉം. ഇന്ത്യയുടെ അടുത്ത് ആറ് മൈന്‍ വാര്‍ഫെയര്‍ ക്രാഫ്റ്റ് ഉണ്ടെങ്കില്‍ ചൈനയുടെ പക്കല്‍ ഉള്ളത് നാലെണ്ണം.

10- മുങ്ങിക്കപ്പല്‍/ യുദ്ധക്കപ്പല്‍

ഇന്ത്യയുടെ പക്കല്‍ 14 ഉം ചൈനയുടെ കൈവശം 68 ഉം. വലിയ യുദ്ധക്കപ്പലുകള്‍ ഇന്ത്യയ്ക്ക് രണ്ടും ചൈനയ്ക്ക് ഒന്നും. ചൈനയുടെ പക്കല്‍ 48 ചെറുയുദ്ധക്കപ്പലുകളും ഇന്ത്യയുടെ കൈവശം 14 എണ്ണവും. 10 ഡെസ്‌ട്രോയര്‍ ഷിപ്പുകള്‍ ഇന്ത്യയുടെ പക്കലും 32 എണ്ണം ചൈനയുടെ അടുത്തും.

11- ബാലിസ്റ്റിക് മിസൈല്‍

ഇന്ത്യയുടെ പക്കല്‍ അയ്യായിരം മിസൈലുകള്‍. ചൈനയുടെ കൈവശം 13,000. തൊണ്ണൂറിലേറെ ഭൂഖണ്ഡാന്തര മിലൈസുകള്‍ ചൈനയുടെ കൈവശം ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇതില്‍ 66 എണ്ണം കരയില്‍ നിന്ന് കരയിലേക്കും 24 എണ്ണം കടലില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്നവയും ആണ്. എന്നാല്‍ ഇന്ത്യയുടെ പക്കലുള്ള സൂര്യ മിസൈല്‍ ഉപയോഗിച്ച് 16000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം വരെ ആക്രമിക്കാനാകും.