കൊറോണ വൈറസ് നമ്മോടൊപ്പം ഏറെക്കാലം കാണും; ജാഗ്രത തുടരണമെന്ന് ലോകാരോഗ്യ സംഘടന


ജനീവ: കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇനി ദീര്‍ഘദൂരം മുന്നോട്ട് പോകാനുണ്ടെന്നും ജാഗ്രത തുടരണമെന്നുമുള്ള മുന്നറിയിപ്പുമായ ലോകാരോഗ്യ സംഘടന. കോവിഡ്19ന് കാരണമായ വൈറസ് ഏറെക്കാലം നമ്മളോടൊപ്പമുണ്ടാവുമെന്നും പല രാജ്യങ്ങളും വൈറസിനെ തുരത്താനുള്ള ആദ്യഘട്ടത്തില്‍ മാത്രം എത്തി നില്‍ക്കുകയാണെന്നുമാണ് ലോകാരോഗ്യ സംഘടന നേതാവ് ടെഡ്രോസ് ആദാനം ഗബ്രിയാസിസ് മുന്നറിയിപ്പ് നല്‍കിയത്..

ആഗോളതലത്തില്‍ കോവിഡ് മരണങ്ങള്‍ ഒരുലക്ഷത്തി എണ്‍പതിനായിരത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് വൈറസ് പ്രതിസന്ധി ഏറെക്കാലം തുടരുമെന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുന്നത്. വൈറസ് നിയന്ത്രിച്ചു എന്നു കരുതുന്ന രാജ്യങ്ങളില്‍ പോലും അത് തിരികെയെത്തി. അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്.. ജനുവരി 30ന് തന്നെ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് രോഗപ്രതിരോധത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിയന്ത്രണ നടപടികള്‍ ശക്തിപ്പെടുത്താനുമുള്ള സമയം ലോകരാജ്യങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും കഴിഞ്ഞ ദിവസം നടത്തിയ വിര്‍ച്ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ ലോകാരോഗ്യ സംഘടനാ മേധാവി അറിയിച്ചു.

SHARE