വാഷിങ്ടണ്‍: വെളുത്ത വര്‍ഗ്ഗക്കാരായ വംശീയ വാദികളും കറുത്ത വര്‍ഗ്ഗക്കാരും നടത്തിയ പ്രക്ഷോഭ റാലികള്‍ കൂടുതല്‍ ആഘാതങ്ങളുണ്ടാക്കാതെ പര്യവസാനിച്ചു. വെര്‍ജീനയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രക്ഷോഭത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും തുടര്‍ന്ന നിരവധി സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം പടരുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന കനത്ത ജാഗ്രതയാണ് പോലീസ് വാഷിങടണില് ഏര്‍പ്പെടുത്തിയിരുന്നത്. ആക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുത്ത പോലീസ് വാഷിങ് ടണിലെ സ്ട്രീറ്റുകള്‍ അടപ്പിക്കുകയും സ്റ്റീല്‍ റിങുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പെപ്പര്‍ സ്പ്രേ ഉപയോഗിച്ചു പ്രക്ഷോഭകാരികളെ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കറുത്ത വസ്ത്രത്തില്‍ ഫാസിസ്റ്റ് വിരുദ്ധരെന്ന് സ്വയം പറഞ്ഞെത്തിയവരാണ് പോലീസിനോട് കൂടുതല്‍ കയര്‍ത്തത്. വൈറ്റ് ഹൗസിനു മുന്നില്‍ നടന്ന പ്രക്ഷോഭത്തില്‍ രണ്ടു ഡസനിലേറെ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. ഇതിനെ പ്രതികൂലിച്ച് രംഗത്തെത്തിയ ജനക്കൂട്ടത്തില്‍ വെള്ളക്കാരുടെ പ്രതിഷേധം നിഷ്ഫലമായി പോവുകയായിരുന്നു