വാഷിങ്ടണ്‍: നോവല്‍ കൊറോണ വൈറസിന്റെ മഹാമാരിയില്‍ നിന്നും വേഗത്തില്‍ കരകയറാമെന്ന വാദത്തില്‍നിന്നും മാറിചിന്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് 19 പോരാട്ടത്തില്‍ ”’വളരെ വേദനാജനകമായ സാഹചര്യത്തിലൂടെ അമേരിക്കന്‍ ജനത കടന്നുപോവാന്‍ പോവുകയാണെന്ന് ട്രംപ് പറഞ്ഞു. വേദനാജനകമായ രണ്ടാഴ്ചക്കാലം, വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. ബുധനാഴ്ച വൈറ്റ്ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ കടുത്ത ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുമ്പോഴാണ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് അംഗങ്ങളും പ്രസിഡന്റ് ട്രംപും മുന്നറിയിപ്പ് നല്‍കിയത്. നിലവിലെ ദുരന്ത ലഘൂകരണ പ്രയത്നങ്ങളെല്ലാം പരിഗണിച്ച് ഏറ്റവും മികച്ച സാഹചര്യത്തില്‍പോലും അമേരിക്കയില്‍ 100,000 മുതല്‍ 240,000 വരെ മരണങ്ങള് സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്.
സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം പേര് വരെ മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്. ഏപ്രില്‍ 30 വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ ആളുകള്‍ മരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അമേരിക്കയില്‍ ന്യൂയോര്‍ക്ക് അടക്കമുള്ള പ്രധാന ലോകനഗരങ്ങളില്‍ ഇതിനകം തന്നെ ബിസിനസ്സുകളും ജീവനക്കാരും നിയന്ത്രണങ്ങളിലായതോടെ ലോക സമ്പദ്വ്യവസ്ഥ നാടകീയമായ മാന്ദ്യം നേരിടകയാണ്.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് മറ്റ് രാജ്യങ്ങളെ മറികടക്കുന്ന കാഴ്ചയാണ്. അമേരിക്കള്‍ ഇതിനകം കൊറോണ സ്ഥിരീകരണം 180,000 കടന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. യുഎസില്‍ ഇതുവരെ 4,000ത്തിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, അമേരിക്കയില്‍ കോടതികളെ കൊറോണ വൈറസ് രോഗികള്‍ക്കുള്ള താല്‍ക്കാലിക ആസ്പത്രിയായി മാറ്റി. ”വരുന്ന ഏപ്രില്‍ 5 ഞായറാഴ്ച അമേരിക്കയിലെ കൊറോണ വ്യാപനം സംബന്ധിച്ച പ്രധാന ദിവസമായാണ് കണക്കുകൂട്ടുന്നത്. വലിയൊരു വ്യാപനം സംഭിവിക്കുകയാണെങ്കില് എന്ത്ചെയ്യണമെന്ന കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചകളാണ് ആരോഗ്യമേഖലയില്‍ തയ്യാറാവുന്നത്.