ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 400 വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ നിലമ്പൂരില്‍

മലപ്പുറം: പ്രളയം നാശം വിതച്ച നിലമ്പൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരെത്തി. 400 വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരാണ് ഇവിടെ എത്തിയിരിക്കുന്നത്. വീടുകളും കടകളും മറ്റ് സ്ഥാപനങ്ങളും ഇവര്‍ ശുചീകരിക്കും. ഏതെങ്കിലും രീതിയില്‍ സഹായം ആവശ്യമുള്ളവര്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വി.കെ.എം ഷാഫിയെ ബന്ധപ്പെടണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു. വി.കെ.എം ഷാഫി: 9895707074

SHARE