ഫറോക്ക് പൊലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കി വൈറ്റ് ഗാര്‍ഡ്; പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് പൊലീസ്

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനവുമായി യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ്. കോടമ്പുഴയിലെ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഫറോക്ക് പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഫറോക്ക് പൊലീസ് സ്റ്റേഷനും വെറ്റ് ഗാര്‍ഡ് അംഗങ്ങള്‍ അണുവിമുക്തമാക്കി.

രാമനാട്ടുകര മുനിസിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികളായ എം.എന്‍ റഫീഖ് ,ജലീല്‍ പുള്ളാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫറോക്ക് പോലീസ് സ്‌റ്റേഷന്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കിയത്. വൈറ്റ്ഗാര്‍ഡ് അംഗങ്ങളായ അമീര്‍ നാസിം, സല്‍മാന്‍ മീത്തില്‍, യൂനുസ്, സിദാന്‍ മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു. അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനവുമായി മുന്നോട്ട് വന്ന യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ഫറോക്ക് പൊലീസ്് അഭിനന്ദിച്ചു.

SHARE