വൈറ്റ്ഗാര്‍ഡിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി കെ.എം.സി.സി

വൈറ്റ് ഗാര്‍ഡിനുള്ള തുഖ്ബ കെ.എം.സിസിയുടെ സഹായം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കുന്നു

മേപ്പാടി: ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വൈറ്റ് ഗാര്‍ഡ് ടീമിന്‍ ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമായി തുടങ്ങി.
തുഖ്ബ കെ എം സി സിയാണ് സഹായവുമായി എത്തിയിരിക്കുന്നത്. മോട്ടോര്‍ പമ്പ് വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മൂപ്പൈനാട് പഞ്ചായത്ത് യൂത്ത്‌ലീഗ് ലീഗ് പ്രസിഡണ്ട് ഗദ്ദാഫി റിപ്പണിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുഖ്ബ കെ എം സി സി പ്രസിഡണ്ട് ഉമ്മര്‍ ഓമശേരി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സൈഫുദ്ദീന്‍ മുക്കം, വൈസ്പ്രസിഡണ്ട് അസീസ് കുറ്റിക്കാട്ടൂര്‍, അബ്ദുള്‍ അസീസ് പി എം, സിദ്ധിഖ് റിപ്പണ്‍, കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് റസ്സാഖ് കല്‍പ്പറ്റ, ജനറല്‍സെക്രട്ടറി ടി ഹംസ, ട്രഷറര്‍ സലീം മേമന, സെക്രട്ടറി എ.കെ റഫീഖ്, ഫാഹിസ് തലക്കല്‍, നജീബ് കാരാടന്‍, പി.കെ അഷ്‌റഫ്, ഷിഹാബ് മേപ്പാടി, ജാഫര്‍. സി, ഷുക്കൂറലി, ജാഫര്‍ നെടുങ്കരണ, ജൈഷല്‍ എ.കെ, മന്‍സൂര്‍, റജീഷലി, ഹാരിസ്, റഹനീഫ്, റിയാസ്, മൂപ്പൈനാട്, മേപ്പാടി പഞ്ചായത്തിലെ വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു.