ആ വിമാനങ്ങളൊക്കെ എങ്ങോട്ട് പറന്നുപോയി; ലോക്ക്ഡൗണിനിടെ വൈറലായി വീഡിയോ

കോവിഡ് വ്യാപനം റോഡുകള്‍ക്ക് പുറമെ കടല്‍യാത്രയേയും ആകാശയാത്രയേയും വരെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ലോകമെമ്പാടും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ആകാശം വട്ടമിട്ടിറിരുന്ന ആ വിമാനങ്ങളൊക്കെയും ഇപ്പോള്‍ എവിടെയായിരിക്കും എന്നത് ആരിലും ഉയരുന്ന ഒരു ചോദ്യമാണ്. എന്നാല്‍ അമേരിക്കക്കാരനായ ബ്രയാന്‍ കീത്ത് ആ ചോദ്യത്തിന് ഉത്തരവുമായി തന്റെ ഗ്രുമാന്‍ ടൈഗര്‍ വിമാനത്തില്‍ സതേണ്‍ കാലിഫോര്‍ണിയ വിമാനത്താവളങ്ങള്‍ക്ക് മുകളിലൂടെ ഒരു യാത്ര നടത്തിയിരിക്കുകയാണ്.

കാലിഫോര്‍ണിയ ലോജിസ്റ്റിക്‌സ് വിമാനത്താവളത്തിന് മുകളിലൂടെ പറന്ന് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പുറത്തുവിട്ടതോടെ പൊടുന്നനെയാണത് വൈറലായിരിക്കുന്നത്.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) വകുപ്പുമായി ഏകോപിപ്പിച്ച് ചിത്രീകരിച്ച വീഡിയോയില്‍ പരസ്പരം അകലം പാലിച്ച് പാര്‍ക്ക് ചെയ്തിരിക്കുന്ന 400 ഓളം വിമാനങ്ങളെയാണ് ബ്രയാന്‍ കീത്ത് റണ്‍വേയില്‍ നിന്നും പകര്‍ത്തിയിരിക്കുന്നത്.

വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന രീതിയെക്കുറിച്ച് അറിയാനായി ബ്രയാന്‍ കീത്ത് തന്റെ ഗ്രുമാന്‍ ടൈഗര്‍ വിമാനത്തില്‍ സതേണ്‍ കാലിഫോര്‍ണിയ ലോജിസ്റ്റിക്‌സ് വിമാനത്താവളത്തിന് മുകളിലൂടെ പറന്നു. ഒരു അമേച്വര്‍ ക്യാമറ വഴി അതിന്റെ വീഡിയോയില്‍ റെക്കോര്‍ഡുചെയ്യാനും തുടങ്ങി. എന്നാല്‍ തന്റെ മുന്നില്‍ പ്രത്യക്ഷമായ നാടകീയ ദൃശ്യങ്ങള്‍ ആളകളെ അമ്പരപ്പിക്കുന്നതായിരുന്നു.
വെറുതെ കിടക്കുന്ന 400 ഓളം വിമാനങ്ങള്‍ പരസ്പരം അകലം പാലിച്ച് റണ്‍വേയില്‍ ഒഴുകികിടക്കുന്നത്.