പൊലീസ് റെയ്ഡിനു പിന്നാലെ കേന്ദ്ര സാര്‍ക്കാറിനേയും മോദിയേയും വെല്ലു വിളിച്ച് കെജരിവാള്‍, ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അമിത് ഷാ ചോദ്യം ചെയ്യുമോ ?

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയിലെ പൊലീസ് റെയ്ഡിനു പിന്നാലെ ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാറിനേയും വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍. ചീഫ് സെക്രട്ടറിയെ മുഖത്തടിയേറ്റ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ റെയ്ഡ് നടത്തി. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ എപ്പോഴാണ് ചോദ്യം ചെയ്യാന്‍ തയ്യാറാവുക ? കെജ്രിവാള്‍ ചോദിച്ചു.

ചീഫ് സെക്രട്ടറിക്ക് മര്‍ദനമേറ്റെന്ന ആരോപണത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ ഡല്‍ഹി പൊലീസ് തെരച്ചില്‍ നടത്തുന്നത്.

ചീഫ് സെക്രട്ടറിയെ മുഖത്തടിയേറ്റ സംഭവത്തില്‍ ആം ആദ്മി എം.എല്‍.എമാരായ അമാനുള്ള ഖാന്‍, പ്രകാശ് ജര്‍വാള്‍ എന്നിവര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് സിവില്‍ ലൈനിലെ അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ തെരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ച രാവിലെ 150 പോലീസുകാര്‍ ആണ് റെയ്ഡിനായി എത്തിയത്. എന്നാല്‍ ഇവിടെ നിന്ന് സി.ടി.വി.വി. ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.