നോട്ടക്ക് ചില ദേശീയ പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ട്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നോട്ടക്ക് ചില ദേശീയ പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ട്. 1.9 ശതമാനം( നാലു ലക്ഷത്തിലധികം) വോട്ടാണ് നോട്ട സ്വന്തമാക്കിയത്. ബി.എസ്.പി, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികള്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വരുമിത്. സോംനാഥ്, നരന്‍പുര, ഗാന്ധിധാം തുടങ്ങിയ മണ്ഡലങ്ങളില്‍ ചില രജിസ്‌റ്റേര്‍ഡ് പാര്‍ട്ടികള്‍ നേടിയതിനേക്കാള്‍ വോട്ട് നോട്ട സ്വന്തമാക്കി.

ബി.ജെ.പിയുടെ ബാഹുഭായ് 1885 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച പോര്‍ബന്ധര്‍ മണ്ഡലത്തില്‍ നോട്ട നേടിയത് 3,443 വോട്ട് ആണ്. മത്സരംഗത്തുള്ള ആരും സ്വീകാര്യരല്ലെങ്കില്‍ ആ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള വോട്ടറുടെ അവകാശം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ‘നോട്ട’ നടപ്പാക്കിയത്. 2013 മുതലാണ് വോട്ടിങ് മെഷീനില്‍ നോട്ട ഇടംപിടിച്ചത്.

SHARE