വാട്‌സ്ആപ്പ് സ്റ്റാറ്റസ് വീണ്ടും മുപ്പത് സെക്കന്റാക്കുന്നു

വാട്‌സ്ആപ്പ് സ്റ്റാറ്റസ് വീണ്ടും മുപ്പത് സെക്കന്റാക്കുന്നു

ഇടക്കാലത്ത് 15 സെക്കന്‍ഡായി കുറച്ച വാട്സാപ്പ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം വീണ്ടും 30 സെക്കന്‍ഡായി വര്‍ധിപ്പിക്കുന്നു. വാട്സാപ്പ് സ്റ്റാറ്റസ് ആയി പങ്കുവെക്കാനാവുന്ന കുറിപ്പുകളുടേയും വീഡിയോകളുടെ ദൈര്‍ഘ്യമാണ് കമ്പനി വീണ്ടും 30 സെക്കന്‍ഡായി വര്‍ധിപ്പിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ ഇന്റര്‍നെറ്റിലെ തിരക്ക് കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് രണ്ട് മാസം മുമ്പ് വാട്സാപ്പ് സ്റ്റാറ്റസ് ദൈര്‍ഘ്യം 15 സെക്കന്‍ഡായി കുറച്ചത്. ഇന്റര്‍നെറ്റ് ട്രാഫികിങിന് പുറമെ വ്യാജ വാര്‍ത്തകളുടെ പ്രചാരണം കുറയ്ക്കുന്നതിനും കൂടി വേണ്ടിയായിരുന്നു ഈ നീക്കം.

വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാപതിപ്പില്‍ സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 30 സെക്കന്‍ഡ് ആക്കി വര്‍ധിപ്പിച്ചിച്ചതായി വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ മാത്രമാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം പുതിയ ബീറ്റാ പതിപ്പില്‍ ഗ്രൂപ്പ് ചാറ്റിലെ അംഗങ്ങളുടെ എണ്ണവും വാട്സ്ആപ്പ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.