യൂറോപ്പില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്താന്‍ നീക്കം

ജനീവ: യൂറോപ്യന്‍ യൂണിയനില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുന്നു. വാട്‌സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിലവില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 ആണ്. അത് 16 ആക്കി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ പ്രായം സ്ഥിരീകരിക്കണമെന്ന് നിബന്ധനവെക്കും.

അടുത്ത ആഴ്ചകളില്‍ വാട്‌സ്ആപ്പിന്റെ ആപ്ലിക്കേഷനില്‍ ഇതുകൂടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഉപയോക്താക്കളുടെ പ്രായപരിധി നിശ്ചയിക്കുന്നതിന് പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകളുണ്ട്. ബ്രിട്ടനില്‍ 12നും 15നുമിടക്ക് പ്രായമുള്ളവരില്‍ മൂന്നിലൊന്ന് പേരും വാട്‌സ്ആപ്പില്‍ സജീവമാണ്.