രാജ്യത്തെ ബാങ്കുകളുമായി കൈകോര്‍ത്ത് വാട്‌സപ്പ്; ഇന്‍ഷുറന്‍സ്,പെന്‍ഷന്‍ സേവനങ്ങള്‍ വാട്‌സപ്പു വഴി

ന്യൂഡല്‍ഹി: രാജ്യത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനായ വാട്‌സാപ്പ്. ഗ്രാമപ്രദേശങ്ങളിലേക്ക് ബാങ്കിങ് സേവനങ്ങള്‍ എത്തിക്കുന്നതിനായി ഇന്ത്യന്‍ ബാങ്കുകളുമായി വാട്‌സപ്പ് കൈകോര്‍ത്തു. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ഉള്‍പെടെയുള്ള ബാങ്കുകളുമായാണ് വാട്‌സപ്പ് പങ്കാളിത്തത്തില്‍ ഏര്‍പെട്ടത്. പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും ഉള്‍പെടെയുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കാനും വാട്‌സപ്പിന് പദ്ധതിയുണ്ട്.

ബാങ്കിങ് സേവനങ്ങള്‍ ലളിതമാക്കുന്നതിനും വിപുലീകരിക്കുന്നതിനും സഹായിക്കുന്നതിനായി ഈ വര്‍ഷം കൂടുതല്‍ ബാങ്കുകളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വാട്‌സപ്പ് ഇന്ത്യന്‍ മേധാവി അഭിജിത് ബോസ് പറഞ്ഞു. ഗ്രാമീണ മേഖലകളിലായിരിക്കും കൂടുതല്‍ ബാങ്കുകള്‍ തുറക്കുക.

ഓട്ടോമാറ്റഡ് ടെക്‌സ്റ്റുകള്‍ വഴി ബാങ്കുകളുമായി ആശയവിനിമയം നടത്താന്‍ ഇതുവഴി ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇതിനായി ഉപയോക്താക്കളുടെ വാട്‌സപ്പ് നമ്പറുകള്‍ ബാങ്കുകളുമായി രജിസ്റ്റര്‍ ചെയ്യണം. അതോടെ ബാലന്‍സ് അടക്കമുള്ള വിവരങ്ങള്‍ വാട്‌സപ്പ് വഴി പരിശോധിക്കാന്‍ കഴിയും.

SHARE