കോവിഡ്; വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിനാല്‍ വാട്‌സാപ്പില്‍ പുതിയ നിയന്ത്രണം


ന്യൂഡല്‍ഹി: കൊറോണ വൈറസ് സംബന്ധിച്ച് വ്യാജവിവരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണവുമായി വാട്‌സാപ്പ്. ഇനിമുതല്‍ മെസേജുകള്‍ ഒരു സമയം ഒരൊറ്റ ചാറ്റിലേക്ക് മാത്രമെ ഫോര്‍വേഡ് ചെയ്യാനാകു. നിലവില്‍ ഒരു സന്ദേശം നിരവധിപ്പേര്‍ക്ക് അയയ്ക്കാന്‍ സാധിക്കുമായിരുന്നു.

അധികൃതരുടെ നിര്‍ദേശപ്രകാരമാണ് വാട്‌സാപ്പ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. വ്യാജവാര്‍ത്തകള്‍ക്കെതിരെയും വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി ഉള്‍പ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

SHARE