സൂം കോളിന് തിരിച്ചടി; ലോക്ക്ഡൗണില്‍ ഗ്രൂപ്പ് വീഡിയോ കോളില്‍ മാറ്റവുമായി വാട്‌സ്ആപ്പ്

ലോക്ക്ഡൗണില്‍ ആളുകള്‍ മീറ്റുങ്ങുകളും മറ്റും വീഡിയോകോളിലൂടെ നടപ്പിലാക്കാന്‍ തുടങ്ങിയതോടെ വീഡിയോ കോളിന്റെ അംഗപരിമിധി വര്‍ദ്ധിപ്പിച്ച് വാടസ്ആപ്പ്. ഗ്രൂപ്പ് വീഡിയോ കോളില്‍ നിലവിലുണ്ടായിരുന്നു നാലില്‍ നിന്ന് എട്ട് പേരിലേക്കാണ് അംഗപരിമിധി വര്‍ധിപ്പിച്ചത്. സൂം കോള്‍ ലോകത്താകെ വൈറലായിരിക്കെ കഴിഞ്ഞയാഴ്ചയാണ് വാട്സാപ്പില്‍ ഗ്രൂപ്പ് വീഡിയോ കോള്‍ അംഗപരിധി വര്‍ധിപ്പിക്കുന്നതായി ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചത്.

പുതിയ അപ്ഡേറ്റ് ഇന്ത്യയിലടക്കം ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ആപ്പിള്‍ ഐഓഎസിലെ ഏറ്റവും പുതിയ 2.20.50 വാട്സാപ്പ് അപ്ഡേറ്റിലാണ് ഗ്രൂപ്പ് കോള്‍ ലിമിറ്റ് നിലവില്‍ വര്‍ധിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് താമസിയാതെ തന്നെ പുതിയ അപ്ഡേറ്റ് ലഭിക്കുന്നതായിരിക്കും. ഒരാഴ്ചക്കുള്ളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ മാറ്റം ലഭ്യമാവുമെന്ന് വാട്ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ഫീച്ചര്‍ ലഭ്യമാവാന്‍ വാട്സാപ്പ് അപ്ഡേറ്റ് ചെയ്യണം.

ലോക്ക്ഡൗണ്‍ കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ ആശയവിനിമയത്തിനായി വീഡിയോ കോളുകളെ വളരെയധികം ആശ്രയിക്കുന്നതായാണ് നിരീക്ഷണം. സൂം തുടക്കത്തില്‍ തന്നെ വന്‍ ജനപ്രീതി നേടിയിരുന്നുവെങ്കിലും വിവിധ സുരക്ഷ പ്രശ്‌നവും സ്വകാര്യതയും അതിന് തിരിച്ചടിയായിരുന്നു. ഇതോടെ ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഡ്യുവോ എന്നിവയില്‍ കമ്പനി വലിയ മെച്ചപ്പെടുത്തലുകള്‍ നടത്തി ഉപയോക്താക്കള്‍ക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഇതോടെയാണ് വാട്ട്സ്ആപ്പ് കോളില്‍ മാറ്റങ്ങളുമായി ഫെയ്‌സ്ബുക്കും രംഗത്തെത്തിയത്.

SHARE