ജനുവരി മുതല്‍ ഈ ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല

അടുത്ത വര്‍ഷം മുതല്‍ കാലഹരണപ്പെട്ട മൊബൈല്‍ ഫോണുകളില്‍ സേവനം അവസാനിപ്പിക്കാനുറച്ച് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ്. ഈ വര്‍ഷം ഡിസംബര്‍ 31 മുതലാണ് വാട്‌സാപ്പ് ഈ മാറ്റം കൊണ്ടുവരിക. ആദ്യം വിന്‍ഡോസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സാപ്പ് പ്രവര്‍ത്തിക്കാതെയാകുക. ശേഷം ഫെബ്രുവരി ഒന്ന്, 2020 മുതല്‍ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഡിവൈസുകളിലുള്ള സേവനത്തിനും വാട്‌സാപ്പ് മാറ്റം വരുത്തും. ഐ.ഒ.എസ് 8നോ അതിനു താഴെയോ ഉള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളില്‍ അടുത്ത വര്‍ഷം മുതല്‍ വാട്‌സാപ്പ് ലഭിക്കില്ല.

അതുപോലെതന്നെ ആന്‍ഡ്രോയിഡ് 2.3.7നോ അതിനു മുന്‍പോ പുറത്തിറങ്ങിയ പ്ലാറ്റുഫോമുകളിലും വാട്‌സാപ്പ് തങ്ങളുടെ ആപ്പ് നിര്‍ത്തലാക്കും. ഇക്കാര്യം വാട്‌സാപ്പ് തങ്ങളുടെ ബ്ലോഗിലൂടെയും എഫ്.എ.ക്യൂ പേജിലൂടെയുമാണ് ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്.ഇപ്പോള്‍ തന്നെ ഈ ഫോണുകളില്‍ വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യാനോ അക്കൗണ്ട് റീ വെരിഫൈ ചെയ്യാനോ സാധിക്കുന്നില്ലെന്നും അത്തരം ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പറയുന്നുണ്ട്. ഇതോടോപ്പം തന്നെ കാള്‍ വെയ്റ്റിങ് ഫീച്ചറും വാട്‌സാപ്പ് കൊണ്ടുവരും. ഇന്‍സ്റ്റഗ്രാമുമായും ഫേസ്ബുക്ക് മെസ്സെഞ്ചറുമായും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്പ് ആലോചിക്കുന്നുണ്ട്. അതേസമയം ഈ മാസം തന്നെ മൈക്രോസോഫ്റ്റ്, മൊബൈല്‍ ഫോണുകള്‍ക്കായുള്ള തങ്ങളുടെ വിന്‍ഡോസ് 10 വേര്‍ഷന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അവസാനിപ്പിക്കുമെന്നും വാര്‍ത്തകളുണ്ട്.

SHARE