വാട്‌സാപ്പ് ബാങ്കിങ്ങുമായി കൂടുതല്‍ ബാങ്കുകള്‍ രംഗത്ത്

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങി വാട്‌സാപ്പ് ബാങ്കിങ്ങുമായി കൂടുതല്‍ ബാങ്കുകള്‍ രംഗത്ത്. ഡിജിറ്റല്‍ ബാങ്കിങ് ശക്തമായതോടെ ഇതുമായി ബന്ധപ്പെട്ട പലതരം സേവനങ്ങളും ബാങ്കുകള്‍ നല്‍കിത്തുടങ്ങി. ഇപ്പോള്‍ വാട്‌സാപ്പിലൂടെ അത്യാവശ്യ ബാങ്കിങ് പണം ഇടപാടുകള്‍ സാധ്യമാക്കുന്ന സേവനങ്ങളും ആയി എത്തിയിരിക്കുകയാണ് ബാങ്കുകള്‍ എല്ലാം.

എളുപ്പത്തില്‍ പണം ഇടപാടുകള്‍ സാധ്യമാണ് എന്നതു തന്നെയാണ് വാട്‌സ് ആപ്പ് ബാങ്കിങ് ആകര്‍ഷകമാക്കുന്നത്. ബാലന്‍സ് പരിശോധിയ്ക്കല്‍, ചെക്ക് ബുക്ക് അഭ്യര്‍ത്ഥിക്കല്‍, മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കല്‍, ക്രെഡിറ്റ് ഡെബിറ്റ് കാ!ര്‍ഡുകള്‍ ബ്ലോക്ക് ചെയ്യല്‍ തുടങ്ങി അത്യാവശ്യ ഇടപാടുകളെല്ലാം വാട്‌സാപ്പിലൂടെ ചെയ്യാം.

എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും എച്ച്ഡിഎഫ്‌സി ബാങ്ക് വാട്‌സാപ്പിലൂടെ സേവനങ്ങള്‍ നല്‍കും എന്നതാണ് പ്രധാന സവിശേഷത. അവധി ദിവസങ്ങളിലും സേവനങ്ങള്‍ ലഭ്യമാണ്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് 70659 70659 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കുക.

വാട്‌സാപ്പുള്ള ഏതൊരു ഐ.സി.ഐ.സി.ഐ ബാങ്ക് സേവിങ്‌സ് അക്കൗണ്ട് ഉപഭോക്താവിനും പുതിയ സേവനം ഉപയോഗപ്പെടുത്താം. സേവനങ്ങള്‍ ലഭ്യമാകുന്നതിനായി ആദ്യം ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വാട്ട്‌സ്ആപ്പ് പ്രൊഫൈല്‍ നമ്പര്‍ 9324953001 മൊബൈല്‍ ഫോണില്‍ സേവ് ചെയ്ത ശേഷം ഈ നമ്പറിലേക്ക് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പററില്‍ നിന്ന് ഒരു ‘ഹായ്’ മെസേജ് അയക്കണം.

SHARE