കോവിഡ് ചാറ്റ്; ലോകാരോഗ്യ സംഘടനക്കൊപ്പം സ്റ്റിക്കറുകളുമായി വാട്‌സആപ്പ്

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള ആശയവിനിമയങ്ങളില്‍ ഉപയോഗിക്കാനും ആളുകളില്‍ ബോധവല്‍ക്കരണത്തിനുമായി സോഷ്യല്‍മീഡിയ ആപ്പായ വാട്ട്സ്ആപ്പും ലോകാരോഗ്യ സംഘടനയും ചേര്‍ന്ന് ചാറ്റ് സ്റ്റിക്കറുകള്‍ക്ക് രൂപം നല്‍കി.

ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പില്‍ വരുന്നമാറ്റം ലോക്ക്ഡൗണ്‍ കാലത്തെ ചാറ്റിങില്‍ പുതിയ മാനം കൈവരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ലോക്ക്ഡൗണിന്റെ ചിന്തകളും വികാരങ്ങളും കൃത്യമായി ആശയവിനിമയം നടത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് പുതിയ സ്റ്റിക്കറുകളെത്തുന്നത്. കൈകഴുകുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും വീട്ടിലിരിക്കുന്നതിന്റെ മനോഹരമായ സ്റ്റിക്കര്‍ രൂപങ്ങളാണ് നിര്‍മാണത്തിലുള്ളത്. വാട്‌സ്ആപ്പില്‍ ചാറ്റുകളിള്‍ക്ക് പിന്നാലെ ഫെയ്‌സ്ബുക്കിലും സ്റ്റിക്കറുകള്‍ എത്താനും സാധ്യതയുണ്ട്. അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ ഗിഫ് ഫയലായും മറ്റും കോവിഡ് സ്റ്റിക്കറുകള്‍ ഉണ്ട്.

കോവിഡ് -19 പകര്‍ച്ചവ്യാധിയില്‍ ആളുകളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ‘ടുഗെദര്‍ അറ്റ് ഹോം’ സ്റ്റിക്കര്‍ പായ്ക്ക് ലോഞ്ച് ചെയ്യുന്നതിന് ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന്, വാട്ആപ്പ് തങ്ങളുടെ ബ്ലോഗ്പോസ്റ്റില്‍ പറഞ്ഞു.

SHARE