ഉപയോഗിച്ച മാസ്‌ക് എന്ത് ചെയ്യണം?; ഉത്തരവിറക്കി കേന്ദ്രം

കോവിഡ് 19 രോഗികള്‍ ധരിച്ച മാസ്‌ക് ഉപയോഗിച്ച ശേഷം എന്തു ചെയ്യണമെന്ന സംശയത്തിന് ഉത്തരവുമായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.അഞ്ച് ശതമാനം വീര്യമുള്ള ബ്ലീച്ച് ലായനി ഉപയോഗിച്ചോ ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി ഉപയോഗിച്ചോ അണുവിമുക്തമാക്കിയ ശേഷം നശിപ്പിച്ചു കളയണമെന്നാണ് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ്. നിയന്ത്രണാതീതമായി കുന്നുകൂടിയാല്‍ ഇത്തരം മാസ്‌ക്കുകള്‍ ഇന്‍സിനറേറ്ററുകളില്‍ ഇട്ട് കത്തിച്ചു കളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യുന്നതാവും ഉചിതമെന്നും മന്ത്രാലയം പുറത്തിറക്കിയ ചട്ടത്തില്‍ പറയുന്നുണ്ട്.

പനി ബാധിച്ചവരും പനിയുണ്ടെന്ന് സംശയമുള്ളവരും മാസ്‌ക് ധരിക്കണമെന്നും ആശുപത്രിയില്‍ പോകുന്നവരും രോഗിയെ ശുശ്രൂഷിക്കുന്നവരും രോഗം സംശയിക്കുന്നവരുടെ ബന്ധുക്കളും 3 പാളികളുള്ള മെഡിക്കല്‍ മാസ്‌ക് ധരിക്കണം.ഉപയോഗിച്ച മാസ്‌ക് ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കരുത്. കഴുത്തില്‍ തൂക്കിയിട്ടു നടക്കരുതെന്നും അറിയിപ്പുണ്ട്.

SHARE