ഇന്ത്യാ-ന്യൂസീലാന്റ് ഏകദിനത്തിലെ അംപയറുടെ കയ്യിലെ ഉപകരണം എന്തിന്‌!

കഴിഞ്ഞ ഇന്ത്യാ-ന്യൂസീലാന്റ് ഏകദിന മത്സരത്തില്‍ അംപയറുടെ ഇടതു കയ്യിലെ ആ ഉപകരണം എന്തായിരുന്നു എന്നതു ഇപ്പോഴും ചിന്തിച്ചിരിക്കുകയാണോ നിങ്ങള്‍. എങ്കില്‍ ഇനിയും സംശയിച്ചു തല പുകക്കണ്ട.

കഴിഞ്ഞ ലോക ട്വന്റി ട്വന്റി ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയന്‍ അംബയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ്
കഴിഞ്ഞ ലോക ട്വന്റി ട്വന്റി ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയന്‍ അംബയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ്

ഇതാദ്യമായി അല്ല ഓസ്‌ട്രേലിയന്‍ അംപയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ് കളിക്കിടയില്‍ ഇത്തരമൊരു ഉപകരണം ഉപയോഗിക്കുന്നത്. ഒന്നോര്‍ത്തു നോക്കൂ, കഴിഞ്ഞ ലോക ട്വന്റി ട്വന്റി ചാമ്പ്യന്‍ഷിപ്പിലും ബ്രൂസ് ഈ ഉപകരണം ഉപയോഗിച്ചിരുന്നില്ലേ?

ഇടതു കൈയ്യില്‍ ബെല്‍റ്റ് ഉപയോഗിച്ചു ഭദ്രമായി കെട്ടിയിട്ട ഗ്ലാസ് ചട്ടയുടെ പേര് ഫോര്‍ഹാം ഷീല്‍ഡ് എന്നാണ്. ബാറ്റ്‌സ്മാനില്‍ നിന്നും പൊടുന്നനെയുണ്ടാകുന്ന അപകടകരമായ സ്‌ട്രൈറ്റ് ഡ്രൈവ് ഷോട്ടുകളിന്‍ നിന്നും അംബയിറ് സ്വയം രക്ഷപ്പെടാനുള്ള സുരക്ഷാ കവചമാണിത്.

716099331

നേരത്തെ ഇന്ത്യ-ഓസട്രേലിയ ഏകദിന മത്സരത്തില്‍ അംപയര്‍ ജോണ്‍ വാര്‍ഡ് സുരക്ഷക്കായി ഹെല്‍മറ്റ് ധരിച്ചത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ 53 കാരനായ ആസ്‌ട്രേലിയന്‍ അംപയര്‍ വാര്‍ഡ രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നത്.

SHARE