എന്താണ് എൻ ആർ സി? എന്താണ് എൻ പി ആർ?

അഡ്വ. മുഹമ്മദലി ഷെഹ്‌സാദ്‌

NRC & NPR ഒരു വിശകലനം

NRC ചരിത്രം

2003 ല്‍ രശശ്വേലിവെശു അര േലെ ഭേദഗതി വഴിയാണ് ‘ഇന്ത്യയിലെ ഓരോ പൗരനെയും നിര്‍ബന്ധമായും
രജിസ്റ്റര്‍ ചെയ്യണമെന്നും അത്തരം പൗരന്മാര്‍ക്ക് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകണമെന്നും’ നിയമമാക്കിയത്. (സെക്ഷന്‍ 14അ) 2003ല്‍ രൂപീകരിച്ച പൗരത്വ ചട്ടം നാഷണല്‍ രജിസ്റ്റര്‍ ഓഫ് ഇന്ത്യന്‍ സിറ്റിസണ്‍സ് (NRIC) ഉം (ചുരുക്കി NRC എന്ന് പറയാം) NPR ഉം നടപ്പാക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നത്.

ചോദ്യം: എന്താണ് NPR?

ഉത്തരം: ഒരു ഗ്രാമത്തിലോ ഗ്രാമപ്രദേശങ്ങളിലോ പട്ടണത്തിലോ വാര്‍ഡിലോ താമസിക്കുന്നു അല്ലെങ്കില്‍ ഒരു പ്രത്യേക പ്രദേശത്ത് താമസിക്കുന്ന വ്യക്തികളുടെ വിശദാംശങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ ആണ് ചജഞ.

ചോ: എന്താണ് NRC?

ഉ: ഇന്ത്യക്കകത്തും പുറത്തും താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ വിശദാംശങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ ആണ് ചഞഇ.

ചോ: ചജഞ ല്‍ രെജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണോ?

ഉ: ഇശശ്വേലിവെശു അര േലെ 14അ വകുപ്പ് പ്രകാരം ചഞഇ യില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. ചജഞ നെ പിന്നീട് സൂക്ഷ്മ പരിശോധന നടത്തിയും verify ചെയ്തുമാണ് NRC ഉണ്ടാക്കുന്നത്.

ചോ: ചജഞ നടപ്പാക്കാന്‍ ഗവണ്മെന്റ് തീരുമാച്ചിട്ടുണ്ടോ?

ഉ: 1.4.2020 മുതല്‍ 30.9.2020 വരെ കാലാവധിക്കുള്ളില്‍ ഇന്ത്യയൊട്ടാകെ (ആസാം ഒഴികെ) national population register തയാറാക്കണമെന്ന്
31.7.2019 നു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.

ചോ: ചജഞ പൗരത്വം തെളിയിക്കുന്നതിനുള്ള പട്ടിക ആണോ?

ഉ: ചജഞ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖ അല്ല. NPR പട്ടികയില്‍ ഇന്ത്യയില്‍ താമസിക്കുന്നവരുടെ ഡീറ്റെയില്‍സ് ആണ് ഉള്‍ക്കൊള്ളുന്നത്. അത് കൊണ്ട് തന്നെ അതിന് പൗരത്വം തെളിയിക്കാന്‍ വേണ്ട രേഖകള്‍ ആവശ്യമില്ല.

ചോ: എങ്ങനെയാണ് NPR തയാറാക്കുന്നത്? എന്തൊക്ക വിവരങ്ങള്‍ ആണ് അതില്‍ ശേഖരിക്കുന്നത്?

ഉ: ചജഞ ല്‍ ഇന്ത്യയില്‍ താമസിക്കുന്നവരുടെ (പൗരന്മാരുടെയും അല്ലാത്തവരുടെയും) വിശദാംശങ്ങള്‍ ഉള്‍കൊള്ളുന്നു. NPR ല്‍ biomteric & demographic ഡാറ്റകള്‍ ഉള്‍കൊള്ളുന്നു. പ്രാദേശികാടിസ്ഥാനത്തില്‍
ചജഞ തയ്യാറാക്കേണ്ട ചുമതല വില്ലജ് ഓഫീസര്‍ക്കാണ്. അദ്ദേഹത്തെ സഹായിക്കാന്‍ സബ് ഡിസ്ട്രിക്ട് രജിസ്ട്രാര്‍ നിയമിക്കുന്ന supervisor മാരും enumerator മാരും ഉണ്ടാകും.

ചോ: ഇന്ത്യയൊട്ടാകെ ചഞഇ നടപ്പാക്കാന്‍ നോട്ടിഫിക്കേഷന്‍ വന്നിട്ടുണ്ടോ?

ഉ: ചഞഇ നടപ്പാക്കണം എന്ന നിയമം ഉണ്ട്. എന്നാല്‍ നിലവില്‍ ചഞഇ നടപ്പാക്കാന്‍ പ്രത്യേക നോട്ടിഫിക്കേഷന്‍ ഒന്നും വന്നിട്ടില്ല. മറിച് NPR നടപ്പാക്കണമെന്ന് നോട്ടിഫിക്കേഷന്‍ വന്നിട്ടുണ്ട്. NPR നെ പിന്നീട് സൂക്ഷ്മ പരിശോധന നടത്തിയും verify ചെയ്തുമാണ് ചഞഇ ഉണ്ടാക്കുന്നത്.

ചോ: NRC യുടെ നടപടിക്രമങ്ങള്‍ എന്താണ് എന്തൊക്കെയാണ്?

ഉ: NPR ന്റെ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാണ് NRC നടപ്പാക്കുക

A) ഓരോ പ്രദേശത്ത് താമസിക്കുന്ന ഓരോ കുടുംബവുമായും വ്യക്തിയുമായും ബന്ധപ്പെട്ട ചഞഇ ളീൃാല്‍ പറയുന്ന വിവരങ്ങള്‍, അവരുടെ പൗരത്വ നില ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും
ശേഖരിക്കുന്നതിനായി വീടുതോറുമുള്ള കണക്കെടുപ്പ് നടത്തിയാണ് NRC തയാറാക്കുക.

B) NRC യുടെ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് NPR പ്രകാരം ലഭിച്ച ഓരോ കുടുംബത്തിന്റെയും വ്യക്തിയുടെയും വിവരങ്ങള്‍
ലോക്കല്‍ രജിസ്ട്രാര്‍ (അത് മിക്കവാറും വില്ലേജ് ഓഫീസര്‍ ആയിരിക്കും) സൂക്ഷ്മ പരിശോധന നടത്തേണ്ടതും ്‌ലrify ചെയ്യേണ്ടതുമാണ്.

C) വെരിഫിക്കേഷന്‍ സമയത്ത് ആരുടെയെങ്കിലും പൗരത്വം സംബന്ധിച്ച് സംശയം തോന്നിയാല്‍ ആയത് enquiry നടത്തി ടിയനെയോ കുടുംബത്തെയോ അറിയിക്കും.

D) അത്തരം വ്യക്തിയുടെ / കുടുംബത്തിന്റെ ഭാഗം കേട്ട ശേഷം സബ് ഡിസ്ട്രിക്ട് / താലൂക്ക് രജിസ്ട്രാര്‍ തീരുമാനം എടുക്കും.

E) National Register of Indian Citizens അന്തിമ പട്ടികയില്‍ ആക്ഷേപം / ഒബ്ജക്ഷന്‍ ഉള്ളവര്‍ക്ക് 90 ദിവസത്തിനകം ആക്ഷേപം നല്‍കാവുന്നതാണ്.

F) സബ് ഡിസ്ട്രിക്ട് / താലൂക്ക് രജിസ്ട്രാര്‍ ന്റെ തീരുമാനത്തിനെതിരെ ജില്ലാ രജിസ്ട്രാര്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കാം.

G) ഓരോ വ്യക്തിയും ചഞഇ യില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഓരോ വ്യക്തിയും കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും minor മാരുടെ വിവരങ്ങള്‍ കുടുംബനാഥന്‍ നല്‍കണമെന്നും ചട്ടം നിഷ്‌കര്‍ഷിക്കുന്നു.

ഇവക്ക് പുറമെ ഗവെര്‍ന്മെന്റ് ഓരോ പൗരനും national idendtiy card നല്‍കുന്നതാണ്.

ചോ: NRC യില്‍ ഉള്‍പ്പെട്ട ഒരു പൗരന്റെ പേരും വിശദാംശങ്ങളും എന്തൊക്ക കാരണങ്ങള്‍ കൊണ്ട് ഒഴിവാക്കാം?

ഉ: (i) വ്യക്തിയുടെ മരണം;
(ii) സെക്ഷന്‍ 8 പ്രകാരം ഒരാള്‍ ഇന്ത്യന്‍ പൗരനല്ലാതാവുക;
(iii) സെക്ഷന്‍ 9 പ്രകാരം ഇന്ത്യന്‍ പൗരത്വം റദ്ദാക്കല്‍; (iv) ഒരു വ്യക്തിയോ കുടുംബമോ നല്‍കിയ പൗരത്വത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ തെറ്റാണ് എന്ന് കണ്ടെത്തുക.

NPR ല്‍ ഒരാള്‍ ഇന്ത്യന്‍ പൗരന്‍ ആണെന്ന് സ്‌റ്റേറ്റ്‌മെന്റ് നല്‍കി. എന്നാല്‍ അയാള്‍ക്ക് ചഞഇ വെരിഫിക്കേഷന്‍ സമയത്ത് രേഖ ഹാജരാക്കാന്‍ കഴിയാതിരിക്കുകയോ ഹാജരാക്കിയ രേഖയില്‍ mistake ഉണ്ടെങ്കിലോ ആ വ്യക്തിയും NRC യില്‍ നിന്ന് പുറത്തായേക്കും.

ചോ: NRC നടപ്പാക്കുമ്പോള്‍ മുസ്‌ലിംകളെ മാത്രമാണോ ബാധിക്കുക?

ഉ: മുസ്‌ലിംകളെ മാത്രമാണ് NRC ബാധിക്കുക എന്നത് ശരിയല്ല. കാരണം പൗരത്വ പട്ടിക തയ്യാറാക്കുമ്പോള്‍
അതില്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുകയും വെരിഫൈ ചെയ്യുകയും ചെയ്യും. അപ്പോള്‍ രേഖകള്‍ ഇല്ലാതെ വരുന്ന /പൗരത്വം തെളിയിക്കാന്‍ കഴിയാതെ വരുന്ന/ പൗരത്വം സംശയിക്കപ്പെടുന്ന വ്യക്തികളും പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടും.

ചോ: NRC യില്‍ നിന്ന് പുറത്താക്കപ്പെടുന്ന മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് 2019ലെ പൗരത്വ ഭേദഗതി നിയമം വഴി പൗരത്വം ലഭിക്കുമോ?

ഉ: ഇല്ല. കാരണം 2019 ലെ നിയമം പാകിസ്ഥാന്‍ ബംഗ്ലാദേശ് അഫ്ഗാന്‍ എന്നീ 3 രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ 6 വിഭാഗം മതസ്ഥര്‍ക്ക് മാത്രമാണ്.

(മുന്‍പ് എഴുതിയ ഇശശ്വേലിവെശു Amendment Act 2019 ഒരു വിശകലനം എന്നാ പോസ്റ്റ് വായിക്കുക)

ചോ: NRC നടപ്പാക്കുമ്പോള്‍ പൗരന്‍ ആണെന്ന് തെളിയിക്കാന്‍ 1971 അല്ലെങ്കില്‍ 1951 നു മുന്‍പുള്ള രേഖകള്‍ ആവശ്യമാണോ?

ഉ: ആസ്സാമിലെ NRC പട്ടികയില്‍ ഇടം പിടിക്കാന്‍ 1971 നു മുന്‍പുള്ള രേഖകള്‍ വരണമെന്ന് പറയാന്‍ കാരണം 1971 നു ശേഷം വന്നവരെ ആസാം ഉടമ്പടിയും citizenship Act se 6A എന്ന പ്രത്യേക വകുപ്പും illegal migrants ആയാണ് പരിഗണിക്കുന്നത്. എന്നാല്‍ ബാക്കി ഇന്ത്യയിലെ ഏത് സ്ഥലത്തും 30.06.1987 നു മുന്‍പ് ജനിച്ചവരാണെങ്കില്‍ അവര്‍ ഇന്ത്യയില്‍ ജനിച്ചവരാണ് എന്ന തെളിവ് മാത്രം മതി.

(പൗരത്വം എന്ന ഹെഡിങ് നു താഴെ വായിക്കുക)

ചോ: NRC ക്ക് ഏതൊക്കെ രേഖകള്‍ ആണ് സ്വീകാര്യമാവുക? രേഖകളിലെ ചെറിയ തെറ്റുകള്‍ പോലും പൗരത്വം നഷ്ടമാകാന്‍ കാരണമാകുമോ?

ഉ: പൗരത്വം തെളിയിക്കുന്നതിന് ഏതൊക്കെ രേഖകള്‍ വേണമെന്ന് ഇത് വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. അസമില്‍ പറഞ്ഞ രേഖകള്‍ മേല്‍പറഞ്ഞ കാരണം കൊണ്ട് തന്നെ ബാക്കിയുള്ളിടത് ബാധകമാവില്ല.
രേഖകളിലെ ചെറിയ തെറ്റുകള്‍ കാരണം പൗരന്മാര്‍ അസമിലെ NRC പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണം, 2005 ല്‍ ജനിച്ച ഒരു കുട്ടിയുടെ ബാപ്പയുടെ പേര് കുഞ്ഞലവി മേലേത്ത് എന്ന് ഒരു രേഖയിലും കുഞ്ഞാലി മേല്‍പറമ്പ് എന്ന് മറ്റൊരു രേഖയിലും വന്നാല്‍ രണ്ട് രേഖകള്‍ പ്രകാരമുള്ള രണ്ട് പേരും ഒരാള്‍ ആണെന്നും തന്റെ പിതാവ് ആണെന്നും തെളിയിക്കേണ്ട ബാധ്യത ആ കുട്ടിക്കായിരിക്കും.

ചോ: പൗരത്വം തെളിയിക്കാന്‍ ഏതൊക്കെ രേഖകള്‍ ആണ് സാധാരണഗതിയില്‍ ആവശ്യമാവുക ?

ഉ: ഏതൊക്കെ രേഖള്‍ വേണമെന്നോ ഏത് കാലം മുതലുള്ളത് വേണമെന്നോ സെന്‍ട്രല്‍ ഗവണ്മെന്റ് നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടില്ല.

ചോ: ഏതൊക്കെ രേഖകള്‍ ആവാനാണ് സാധ്യത?

ഉ: 2005 ലെ Sarbananda Sonowal vs Union Of India & Anr കേസില്‍ സുപ്രീം കോടതി നിരീക്ഷണം ഇങ്ങനെയാണ്.

‘In order to establish one’s citizenship, normally he may be required to give evidence of (i) his date of birth (ii) place of birth (iii) name of his parents (iv) their place of birth and citizenship’. പൊതുവെ ഒരാളുടെ പൗരത്വം തെളിയിക്കാന്‍ അയാളുടെ ജനന തിയതിയും സ്ഥലവും, രക്ഷിതാക്കളുടെ പേര്, അവരുടെ ജനന സ്ഥലം, പൗരത്വം എന്നിവയുടെ തെളിവ് നല്‍കാന്‍ ആവശ്യപ്പെടാം.

(ഈ നിരീക്ഷണ പ്രകാരം മേല്പറഞ്ഞവ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ആയേക്കാം)

ചോ:ആധാര്‍ പൗരത്വം തെളിയിക്കുന്ന രേഖയാണോ?

ഉ: 2016 ലെ അമറവമൃ അര േപ്രകാരം ആധാര്‍ നമ്പറോ കാര്‍ഡോ അത് വീഹറ ചെയ്യുന്ന വ്യക്തി ഇന്ത്യന്‍ പൗരന്‍ ആണെന്നതിനോ ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്ന വ്യക്തി ആണന്നതിനോ തെളിയിക്കുന്ന രേഖയല്ല.

ചോ: എങ്ങനെയാണ് ഒരാള്‍ പൗരനാവുക (citizen) ?

ഇന്ത്യയില്‍ ജനിച്ച വ്യക്തികളുടെ പൗരത്വം

  1. 26.01.1950 നും 30.06.1987 നും ഇടയില്‍ ഇന്ത്യയില്‍ ജനിച്ച വ്യക്തി ഇന്ത്യന്‍ പൗരനാണ്.
  2. 01.07.1987 നും 02.12.2004 നും ഇടയില്‍ ഇന്ത്യയില്‍ ജനിച്ച വ്യക്തിക്ക് അയാളുടെ ജനനവും അയാള്‍ ജനിച്ച സമയത്ത് അയാളുടെ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരന്‍ ആയാല്‍ ആ വ്യക്തി ഇന്ത്യന്‍ പൗരനാകും.
  3. 03.12.2004 നു ശേഷം ഇന്ത്യയില്‍ ജനിച്ച വ്യക്തിക്ക് അയാളുടെ മാതാപിതാക്കള്‍ രണ്ട് പേരും ഇന്ത്യക്കാരാവുകയോ അല്ലെങ്കില്‍ രക്ഷിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനും മറ്റേ വ്യക്തി നിയമവിരുദ്ധ കുടിയേറ്റകാരന്‍ അല്ലാതിരിക്കുകയോ ചെയ്താല്‍ ആ വ്യക്തി ഇന്ത്യന്‍ പൗരനാകും.

വിദേശ രാജ്യങ്ങളില്‍ ജനിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ കുട്ടികളുടെ പൗരത്വം

  1. 26.01.1950 നും 09.12.1992 നും ഇടയില്‍ വിദേശത്ത് ജനിച്ച കുട്ടിയുടെ പിതാവ് ആ കുട്ടിയുടെ ജനന സമയത്ത് ഇന്ത്യന്‍ പൗരന്‍ ആണെങ്കില്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കും.
  2. 10.12.1992 നു ശേഷം ജനിക്കുന്ന കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരന്‍ ആണെങ്കില്‍ ആ കുട്ടിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

വിദേശത്തു ജനിച്ച കുട്ടിയുടെ ജനനം ആ രാജ്യത്തെ ഇന്ത്യന്‍ കോണ്‌സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

ചോ: ആരാണ് വിദേശി? ഒരാള്‍ വിദേശി ആണെന്ന് state ആണോ തെളിയിക്കേണ്ടത്?

D: Foreigners Act പ്രകാരം പൗരന്‍ അല്ലാത്ത വ്യക്തിയെയാണ് വിദേശി ആയി പരിഗണിക്കുന്നത്. സ്‌റ്റേറ്റ് ഒരു വ്യക്തിയെ വിദേശി ആണെന്ന് പറഞ്ഞാല്‍ താന്‍ വിദേശി അല്ലായെന്ന് തെളിയിക്കേണ്ട ബാധ്യത (burden of proof) ആ വ്യക്തിക്കാണ്.

ചോ: ഒരു പൗരനെ വിദേശി ആണെന്ന് കണ്ടെത്തിയാല്‍ എന്ത് ചെയ്യും?

D: വിദേശി ആണെന്ന് കണ്ടെത്തിയാല്‍ ഒന്നുകില്‍ നാട് കടത്താം അല്ലെങ്കില്‍ തടവില്‍ വെക്കാം.
വിദേശിയെ നാട് കടത്തുന്നതിന്റെ ചെലവ് അയാള്‍ക്ക് പണമോ പ്രോപ്പര്‍ട്ടിയോ ഉണ്ടെകില്‍ അതില്‍ നിന്ന് ഈടാക്കാം.

ചഞഇ നടപ്പാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍

I. NRC പട്ടിക ഉണ്ടാക്കുമ്പോള്‍ അത് പ്രയോഗിക തലത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ഉദാഹരണം, NRC യുടെ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പേരുകള്‍ക്കെതിരെ ഏതൊരു വ്യക്തിക്കും ആക്ഷേപം നല്‍കാം. അങ്ങനെ വരുമ്പോള്‍ അ എന്ന വ്യക്തി പൗരനല്ല എന്ന് ഒരാള്‍ പറയുമ്പോള്‍ അത് തെളിയിക്കാന്‍ A എന്ന വ്യക്തി ഏറെ ബുദ്ധിമുട്ടും.

03.01.2004 നു ശേഷം ജനിച്ച കുട്ടിക്ക് താന്‍ ഇന്ത്യയില്‍ ജനിച്ച വ്യക്തിയാണെന്നും തന്റെ മാതാപിതാക്കള്‍ രണ്ട് പേരും ഇന്ത്യക്കാര്‍ ആണെന്നും തെളിവ് നല്‍കേണ്ടി വരും.

01.07.1987 മുതല്‍ 02.12.2004 വരെ ഇന്ത്യയില്‍ ജനിച്ച വ്യക്തി തന്റെ ജനനം ഇന്ത്യയില്‍ ആണെന്നും തങ്ങളുടെ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യക്കാരന്‍ ആണെന്നും തെളിവ് നല്‍കേണ്ടി വരും.
30.06.1987 നു മുമ്പ് ജനിച്ചവര്‍ താന്‍ ജനിച്ചത് ഇന്ത്യയില്‍ ആണെന്ന് തെളിവ് നല്‍കേണ്ടി വരും.

പൗരത്വം തെളിയിക്കുന്നതിനു രേഖകളില്‍ വരുന്ന mistake കള്‍ എങ്ങനെയാണ് കാണുക?

2004 നു ശേഷം ജനിച്ച കുട്ടികള്‍ക്ക് അവരുടെ മാതാവിന്റേയും പിതാവിന്റേയും രേഖകള്‍ വേണ്ടി വരും. അപ്പോള്‍ പിതാവ് ഉപേക്ഷിച്ചു പോയ/ പിതാവ് അറിയപ്പെടാത്ത / സിംഗിള്‍ mother ന്റെ കുട്ടികളുടെ citizeship എങ്ങനെ തെളിയിക്കും എന്നിങ്ങനെയുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നു.

SHARE