ട്വീറ്റില്‍ ട്രന്റായി ബ്ലൂ ട്വിറ്റര്‍; എന്താണീ ഹാഷ്ടാഗ്

കോവിഡ് മഹാമാരിക്കെതിരെ രാജ്യം പോരാടുമ്പോള്‍ കഴഞ്ഞ രണ്ട് ദിവസങ്ങളിലാളി സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ട്രന്റായിരിക്കുകയാണ് ബ്ലൂ ട്വിറ്റര്‍ ഹാഷ്ടാഗ്. ‘ബ്ലൂ ട്വിറ്റര്‍’ ഹാഷ്ടാഗ് ഉപയോഗിച്ച് നിരവധി സെലിബ്രറ്റികളും മറ്റും ചിത്രങ്ങളും ട്വീറ്റുകളുമായി പങ്കുവെച്ചതോടെ ബ്ലൂ പ്രധാന ട്രെന്‍ഡുകളിലൊന്നായ മാറിയിരിക്കുകയാണ്.

കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന മുന്‍നിര യോദ്ധാക്കളോട് ആരോഗ്യപ്രവര്‍ത്തകരോടും ഡോക്ടര്‍മാരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ആളുകള്‍ നീല നിറത്തിലുള്ള വസ്ത്രങ്ങളും മറ്റുമായി ചിത്രങ്ങള്‍ പങ്കിട്ടത്. വൈറസിനെതിരായ പോരാട്ടത്തിനിടെയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ രക്ഷിക്കുന്നതിനായി അണിയുടെ കിറ്റുകളുടെ നിറം നീലയായെതിനാലാണ് അവര്‍ക്ക് ഐക്യദാര്‍ഢ്യം നീല നിറം തെരഞ്ഞെടുത്തത്.

https://twitter.com/RoflHappu_/status/1254089086538665984

വിവിധ മേഖലകളിലെ സാമൂഹ്യ പ്രവര്‍ത്തകും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് ആദ്യത്തില്‍ ബ്ലൂ ട്വിറ്റര്‍ ഹാഷ്ടാഗിന് തുടക്കം കുറിച്ചത്. പിന്നാലെ എല്ലാവരും ഹാഷ്ടാഗ് ഉപയോഗിച്ച് തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതോടെ ബ്ലൂ ട്വിറ്റര്‍ ഹാഷ്ടാഗ് ട്രന്റായിരിമാറുകയായിരുന്നു.

SHARE