വിശാഖപട്ടണം: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സാണ് ഇന്ത്യ സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഓപ്പണിങ്ങ് കൂട്ടുകെട്ടില്‍ രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും ചേര്‍ന്ന് ഉണ്ടാക്കിയ 227 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്കെത്തിച്ചത്. രോഹിത് ശര്‍മ്മയും രാഹുലും സെഞ്ചുറി നേടി. രോഹിത് 159 റണ്‍സും രാഹുല്‍ 102 റണ്‍സും എടുത്ത് പുറത്തായി.ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ കോഹ്ലി പൂജ്യത്തിന് പുറത്തായെങ്കിലും ശ്രേയസ് അയ്യരും റിഷഭ് പന്തും ടീമിനെ മികച്ച സ്കോറിലെത്തിച്ചു.
ഇന്നത്തെ മത്സരത്തില്‍ ശിവം ദുബെയ്ക്ക് പകരം ശര്‍ദ്ദുല്‍ ഠാക്കൂറാണ് ഇന്ത്യന്‍ നിരയില്‍ കളിക്കുന്നത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിന്‍ഡീസിനോട് തോറ്റിരുന്നു. എട്ടു വിക്കറ്റിനായിരുന്നു വെസ്റ്റിന്‍ഡീസിന്റെ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 287 റണ്‍സടിച്ചിട്ടും വെസ്റ്റിന്‍ഡീസിന്റെ ജയം അനായാസമായിരുന്നു.