ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം. മൂന്നു വിക്കറ്റിന് 80 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും കൈപ്പിടിച്ചുയര്‍ത്തുകയായിരുന്നു. ഇരുവരും 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
88 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും സഹിതം 70 റണ്‍സെടുത്ത ശ്രേയസിനെ പുറത്താക്കി അല്‍സാരി ജോസഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 69 പന്തില്‍ 71 റണ്‍സെടുത്ത ഋഷഭ് പന്തും പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 21 റണ്‍സ് സ്കോര്‍ ബോര്‍ഡിലെത്തിയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 15 പന്തില്‍ ആറു റണ്‍സുമായി കെ.എല്‍ രാഹുലാണ് പുറത്തായത്. ഷല്‍ഡണ്‍ കോട്രെല്ലിന്റെ പന്തില്‍ രാഹുലിനെ ഹെറ്റ്മെയര്‍ ക്യാച്ച് ചെയ്തു. ഓപ്പണിങ് വിക്കറ്റില്‍ രാഹുലും രോഹിതും 21 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ ക്രീസിലെത്തിയ കോലിയും പെട്ടെന്ന് മടങ്ങി. വിന്‍ഡീസിന് വേണ്ടി ഷല്‍ഡണ്‍ കോട്രെല്‍,കീമോ പോള്‍,അല്‍സാരി ജോസഫ് എന്നിവര്‍ രണ്ടും പൊള്ളാര്‍ഡ് ഒരു വിക്കറ്റും നേടി.