കോഴിക്കോട്: കൊയിലാണ്ടി അരങ്ങാടത്ത് കിണര്‍ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു അതില്‍പെട്ടാണ് കൊയിലാണ്ടി കോതമംഗലം സ്വദേശി നാരായണന്‍ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കിണര്‍ നിര്‍മാണത്തിനിടെ അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കൊയിലാണ്ടി സ്വദേശി ശശി അത്ഭുതകരമായി രക്ഷപ്പെട്ടു.
അഞ്ച് പേരായിരുന്നു കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നത്. ചെങ്ങോട്ടുകാവ് സ്വദേശികളായ സുരേന്ദ്രന്‍, സുഭാഷ്, അശോകന്‍, നാരായണന്‍, ശശി എന്നിവരാണ് കിണര്‍ കുഴിക്കുന്ന ജോലികള്‍ക്കുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ കിണറിനുള്ളിലായിരുന്നു ജോലി ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ഇതില്‍ നാരായണന്‍ മരിക്കുകയും ശശി അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു. അപടകത്തിനിടെ പരിക്കേറ്റ സുരേന്ദ്രന്‍, സുഭാഷ്, അശോകന്‍ എന്നിവരെ കൊയിലാണ്ടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.