കോഴിക്കോട്: നിറയെ വെള്ളമുണ്ടായിരുന്ന കിണര്‍ ഒരു മണിക്കൂറിനകം വറ്റിയ അപൂര്‍വ പ്രതിഭാസത്തിന് മുന്നില്‍ സ്തബ്ധരായി നാട്ടുകാര്‍. കരിങ്ങനാട് പ്രഭാപുരം എടത്തോള്‍ മുഹമ്മദ് ഫൈസിയുടെ വീട്ടിലാണ് നാട്ടുകാരെയും പരിസരവാസികളെയും ഞെട്ടിച്ച പ്രതിഭാസം. പ്രളയജലം കയറിയ ദിവസവും ഉച്ച്ക്ക് രണ്ടര വരെ കിണര്‍ നിറയെ വെള്ളമുണ്ടായിരുന്നു.
വൈകിട്ട് നാലിന് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വീട്ടുകാര്‍ കിണറിനരികെ ചെന്നപ്പോഴാണ് കിണര്‍ വറ്റിയതായി കാണുന്നത്. താമസമാക്കിയ നാള് മുതല്‍ വര്‍ഷങ്ങളായി കിണറിലെ വെള്ളം വറ്റിയിട്ടില്ല. പരിസരത്തെ ആറോളം വീട്ടുകാര്‍ ഈ കിണര്‍ വെളളമാണ് കുടിക്കുന്നത്. കുഴല്‍ കിണറിന്റെ മോട്ടര്‍ പ്രവര്‍ത്തിപ്പിച്ചാണ് വീട്ടുകാര്‍ വെള്ളം എടുക്കുന്നത്.
വെള്ളം കയറി പരിസരപ്രദേശങ്ങളിലെ കിണറും കുളങ്ങളും തോടുകളും നിറഞ്ഞ സമയത്ത് പ്രഭാപുരത്തെ ഒരു കിണറിലെ മാത്രം വെള്ളം വറ്റിയത് നാട്ടുകാരെ അമ്പരപ്പിക്കുന്നു. കൊപ്പം വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചെങ്കിലും ഒരാഴ്ചയായിട്ടും മറുപടി ലഭിച്ചില്ലെന്ന് മുഹമ്മദ് ഫൈസി പറഞ്ഞു. ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ബന്ധപ്പെട്ടവരുടെ സ്ഥല പരിശോധന്ക്കു ശേഷം നടപടി സ്വീകരിക്കുമെന്ന് കൊപ്പം വില്ലേജ് ഓഫിസര്‍ അജിത് അറിയിച്ചു.